Tuesday, July 27, 2021

അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസംവകുപ്പിന്റെ മാപ്പ് ഒരുങ്ങുന്നു

Must Read

തൊടുപുഴ: ജില്ലയിലെ അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസംവകുപ്പിന്റെ മാപ്പ് ഒരുങ്ങുന്നു. ഇതിനായി ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു പ്രദേശത്തെയെങ്കിലും കണ്ടെത്താൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകി.

ജില്ലയിലെത്തിയ അദ്ദേഹം ടൂറിസംവികസനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പഞ്ചായത്ത് പ്രസിഡന്റുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദേശം നൽകിയത്. ഒന്നിൽ കൂടുതലുള്ള പഞ്ചായത്തുകൾക്ക് ആ വിവരങ്ങളും നൽകാം. ഇവിടേക്കുള്ള യാത്രാമാർഗങ്ങൾ, സൗകര്യങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ റിപ്പോർട്ടായിരിക്കും നൽകേണ്ടത്.

ജില്ലയിലെ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമുണ്ട്. ഇവിടങ്ങളിൽ ഡെസ്റ്റിനേഷനുകളുടെ വിവരം ജൂലായ് 25-ന് മുമ്പ് ടൂറിസം വകുപ്പിനെ അറിയിക്കാനാണ് നിർദേശം. [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് പഞ്ചായത്തുകൾ പദ്ധതി സമർപ്പിക്കേണ്ടത്.

ടൂറിസം വകുപ്പ് പുറത്തിറക്കുന്ന പുതിയ ടൂറിസം ആപ്ലിക്കേഷനിലും ജില്ലയിലെ ഈ ടൂറിസംകേന്ദ്രങ്ങളെ ഉൾപ്പെടുത്തും. സ്വദേശത്തും വിദേശത്തുമുള്ള കൂടുതൽ വിനോദസഞ്ചാരികളെ ഇടുക്കിയുടെ സൗന്ദര്യത്തിലേക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്പൈസസ് ടൂറിസം മേഖലയിൽ ശാസ്ത്രീയമായ പാക്കേജ് സംവിധാനങ്ങൾ കൊണ്ടുവന്ന് ഇന്തോനേഷ്യയിലെ ബാലി ടൂറിസം മാതൃകയിൽ വില്ലേജ് ടൂറിസം എക്‌സ്പീരിയൻസ് എന്ന നിലയിൽ മാറ്റാനുള്ള ഉദ്ദേശവുമുണ്ട്.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News