Friday, January 22, 2021

‘രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്’ റദ്ദാക്കാനുള്ള അധികാരം രജിസ്ട്രേഷൻ നടത്തിയ അതോറിറ്റിക്ക് മാത്രം; വാഹന വകുപ്പ് അധികൃതരും സംസ്ഥാന സർക്കാറും നൽകിയ 43 അപ്പീലുകൾ തീർപ്പാക്കി

Must Read

പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച

ചെന്നൈ: പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്‌നാടിലെ കൃഷ്ണഗിരി ഹൊസൂരിലുള്ള മുത്തൂറ്റിന്റെ സ്ഥാപനത്തില്‍ നിന്ന് ഏഴ് കോടി രൂപയുടെ...

സംസ്ഥാനത്തു മദ്യവിൽപന മാർച്ച് ഒന്നു മുതൽ ഗ്ലാസ് കുപ്പികളിൽ മാത്രമാകും

അഞ്ചാലുംമൂട്: സംസ്ഥാനത്തു മദ്യവിൽപന മാർച്ച് ഒന്നു മുതൽ ഗ്ലാസ് കുപ്പികളിൽ മാത്രമാകും. ബെവ്റേജസ് കോർപറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന...

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം

ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം. ആലപ്പുഴയിലെ കണ്ണന്‍കര ഗ്രാമത്തിന്റെ 'ചെറുമകള്‍' അമേരിക്കയില്‍...

കൊച്ചി: രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളോ നിയമലംഘനങ്ങളോ കണ്ടെത്തിയാൽ വാഹനം ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിരിക്കുന്നിടത്തെ രജിസ്ട്രേഷൻ അതോറിറ്റിക്ക് രജിസ്ട്രേഷൻ റദ്ദാക്കാൻ അധികാരമുണ്ടെന്ന് ഹൈകോടതി.

അതേസമയം, വാഹനത്തിെൻറ ‘രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്’ റദ്ദാക്കാനുള്ള അധികാരം രജിസ്ട്രേഷൻ നടത്തിയ അതോറിറ്റിക്ക് മാത്രമായിരിക്കുമെന്നും ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പുതുശ്ശേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിെൻറ രജിസ്േട്രഷൻ റദ്ദാക്കാൻ േകരളത്തിലെ ഗതാഗത വകുപ്പിനും ഉദ്യോഗസ്ഥർക്കും അധികാരമില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഗതാഗത സെക്രട്ടറി, കമീഷണർ, വിവിധ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർ എന്നിവരടക്കം വാഹന വകുപ്പ് അധികൃതരും സംസ്ഥാന സർക്കാറും നൽകിയ 43 അപ്പീലുകൾ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.

പോ​ണ്ടി​ച്ചേ​രി​യ​ട​ക്ക​മു​ള്ള അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ റ​ജി​സ്​​റ്റ​ര്‍ ചെ​യ്ത വാ​ഹ​ന​ങ്ങ​ള്‍ 30 ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ലൈ​ഫ് ടൈം ​ടാ​ക്‌​സി​െൻറ 15ല്‍ ​ഒ​ന്ന് അ​ട​ക്ക​ണ​മെ​ന്ന നി​യ​മ​ഭേ​ദ​ഗ​തി ശ​രി​വെ​ച്ചു​കൊ​ണ്ടു​ള്ള 2019 ജൂ​ലൈ​യി​ലെ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ലാ​ണ്​ ര​ജി​സ്​​േ​​ട്ര​ഷ​ൻ റ​ദ്ദാ​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും ആ​ജീ​വ​നാ​ന്ത നി​കു​തി അ​ട​ക്കാ​നു​മു​ള്ള ആ​വ​ശ്യം നി​യ​മ​വി​രു​ദ്ധ​വും സേ​ച്ഛാ​പ​ര​വും സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​വു​മാ​ണെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​െൻറ​ ഉ​ത്ത​ര​വ്.

കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ലു​ള്ള നി​കു​തി​യി​ള​വ്​ നേ​ടാ​ൻ വ്യാ​ജ​രേ​ഖ​ക​ളും മ​റ്റും ഹാ​ജ​രാ​ക്കി പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്​​റ്റ​ർ​ ചെ​യ്​​ത​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി കേ​ര​ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും ക​ണ്ടെ​ത്തി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു അ​പ്പീ​ൽ ഹ​ര​ജി​യി​ലെ വാ​ദം. തുടർന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച്​ നേരത്തെ സിം​ഗി​ൾ ബെ​ഞ്ച്​ പുറപ്പെടുവിച്ച ഉ​ത്ത​ര​വ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ റ​ദ്ദാ​ക്കുകയും ചെയ്​തു.

Leave a Reply

Latest News

പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച

ചെന്നൈ: പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്‌നാടിലെ കൃഷ്ണഗിരി ഹൊസൂരിലുള്ള മുത്തൂറ്റിന്റെ സ്ഥാപനത്തില്‍ നിന്ന് ഏഴ് കോടി രൂപയുടെ...

സംസ്ഥാനത്തു മദ്യവിൽപന മാർച്ച് ഒന്നു മുതൽ ഗ്ലാസ് കുപ്പികളിൽ മാത്രമാകും

അഞ്ചാലുംമൂട്: സംസ്ഥാനത്തു മദ്യവിൽപന മാർച്ച് ഒന്നു മുതൽ ഗ്ലാസ് കുപ്പികളിൽ മാത്രമാകും. ബെവ്റേജസ് കോർപറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന സർക്കാർ മദ്യക്കമ്പനികൾക്കു നോട്ടിസ് നൽകി.

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം

ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം. ആലപ്പുഴയിലെ കണ്ണന്‍കര ഗ്രാമത്തിന്റെ 'ചെറുമകള്‍' അമേരിക്കയില്‍ അലങ്കരിക്കുന്നത് നിര്‍ണായക പദവി. ദേശീയ സുരക്ഷാ...

ജ്യൂസ് കുടിക്കാൻ എത്തി; വാങ്ങിയത് രണ്ടെണ്ണം; കടയുടമയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ്; പിന്നെ സംഭവിച്ചത്

തിരുവനന്തപുരം: പട്ടാപകൽ വ്യാപാരിയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ചന്തവിള ജംക്‌ഷനു സമീപം പട്ടാപ്പകൽ സ്കൂട്ടറിലെത്തിയ യുവാവ് അമ്മു സ്റ്റോഴ്സ് കടയുടമ ബാഹുലേയൻ നായരുടെ...

അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ; ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ. ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ. ഇതിൽ...

More News