കെഎസ്ആർടിസി ബസിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന്റെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

0

കൊച്ചി: കെഎസ്ആർടിസി ബസിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന്റെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. പെരുമ്പാവൂര്‍ റയോണ്‍പുരം സ്വദേശിയായ ഗോകുല്‍ ദാസിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. കാലടി-പെരുമ്പാവൂര്‍ റൂട്ടിലാണ് കെഎസ്ആര്‍ടിസി ബസിന്റെ വഴി തടഞ്ഞ് ഇയാൾ വാഹനമോടിച്ചത്.

ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലടി ഭാഗത്ത് നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ ബസിന് മുന്നിലൂടെ ഗോകുല്‍ ദാസ് അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ബസിന്റെ ഡ്രൈവറോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

കാലടി പാലം മുതല്‍ ഒക്കല്‍ വരെ ഇത്തരത്തില്‍ ബസിന് മുന്നില്‍ വാഹനമോടിച്ചതിന്റെ ദൃശ്യം ബസ് ജീവനക്കാര്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി പരാതിപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here