Monday, December 6, 2021

മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി വളയൻചിറങ്ങര ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയത് യാത്രക്കാർക്ക് ദുരിതമായി

Must Read

മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി വളയൻചിറങ്ങര ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയത് യാത്രക്കാർക്ക് ദുരിതമായി. ബസ് കാത്തിരിപ്പുകേന്ദ്രം ആധുനികരീതിയിൽ പുനർനിർമിക്കുമെന്ന ഉറപ്പിലാണ് പൊളിച്ചുകളഞ്ഞത്.

രണ്ടുകൊല്ലം മുൻപ് തുടങ്ങിയ റോഡുപണിപോലെതന്നെ അനിശ്ചിതത്വത്തിലാണ് കാത്തിരിപ്പുകേന്ദ്രവും. ജനങ്ങൾ മഴയും വെയിലും കൊണ്ട് റോഡിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളും ഇതുമൂലം ബുദ്ധിമുട്ടും. 11 കി.മീ. ദൂരമുള്ള റോഡിന്റെ പുനർനിർമാണം പൂർത്തിയായിട്ടില്ലെന്ന് മാത്രമല്ല, പണികളുടെ ഭാഗമായി പലയിടത്തും റോഡ് താഴ്ത്തിയും കിളച്ചും പൊളിച്ചിട്ടിരിക്കുകയാണ്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News