Thursday, July 29, 2021

പാറപ്പുറത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഡെലിവറി വാഹനം കത്തിനശിച്ചു

Must Read

പെരുമ്പാവൂർ: പാറപ്പുറത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഡെലിവറി വാഹനം കത്തിനശിച്ചു. തെറ്റിക്കോട്ട് ലെയിൻ ആനന്ദഭവനത്തിൽ സി. അറുമുഖത്തിന്റെ വാഹനമാണ് തീ പിടിച്ച് നശിച്ചത്.

അയൽപക്കത്തുള്ള വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം വ്യാഴാഴ്ച വെളുപ്പിന് മൂന്നരമണിക്കാണ് തീ പിടിച്ചത്. അറുമുഖത്തിന്റെ ഉടമസ്ഥതയിലുള്ള ‘ആനന്ദദീപം ഏജൻസീസ്’ എന്ന സ്ഥാപനത്തിലെ നിത്യോപയോഗ സാധനങ്ങൾ കടകളിൽ വിതരണത്തിനായി വാഹനത്തിൽ നിറച്ചിരുന്നു. വാഹനം കത്തുന്നതുകണ്ട് അയൽവാസികൾ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വാഹനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. വാഹനവും അതിനകത്തുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങളും കത്തിനശിച്ചുപോയതായി ഉടമ പറഞ്ഞു. വീടിന്റെ ജനൽച്ചില്ലുകൾ, ബൾബുകൾ എന്നിവയ്ക്കും നാശമുണ്ടായി.

പെരുമ്പാവൂർ അഗ്നിരക്ഷാനിലയം ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News