Wednesday, September 23, 2020

ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

Must Read

കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി

പാലക്കാട് :കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന...

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി....

ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു; 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു. കുളച്ചലിൽനിന്ന് പോയ ഡിവൈന്‍ വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ...

മോസ്കോ: അതിർത്തിയിൽ സംഘ‌ർഷാവസ്ഥ നിലനിൽക്കെ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ അഭ്യർത്ഥനപ്രകാരമായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച രണ്ട് മണിക്കൂറും 20 മിനിറ്റും നീണ്ടതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈനികപരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു ശേഷം മോസ്കോയിലുള്ള പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിനെ കാണാൻ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഹ് താല്‍പ്പര്യം പ്രകടിപ്പിച്ചിച്ചത്. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചത്. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതിര്‍ത്തിയിലെ അവസ്ഥ മോശമായ സാഹചര്യത്തില്‍ കിഴക്കൻ ലഡാക്കിൽ പാങ്ക്ഗോംഗ് തടാകത്തിൻറെ തെക്കൻ തീരത്ത് നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തെ മേഖലകളിൽ ഇന്ത്യ സേന സാന്നിധ്യം കൂട്ടിയിട്ടുണ്ട്. റെസൻ ലൈ, റെക്വിൻ ലാ, സ്പാംഗുർ ചുരം എന്നിവിടങ്ങളിൽ 15000 അടി ഉയരത്തിൽ ഹൊവിറ്റ്സ്ർ തോക്കുകളും മിസൈലുകളും എത്തിച്ചാണ് ഇന്ത്യയുടെ നീക്കം. ചുഷുൽ മേഖലയ്ക്കടുത്ത് ചൈനയും കുടുതൽ സേനയെ എത്തിച്ചിരുന്നു.

English summary

 The defense ministers of India and China met amid tensions on the border. The meeting was at the request of China. The discussion lasted two hours and 20 minutes, according to news agency ANI.

Leave a Reply

Latest News

കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി

പാലക്കാട് :കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന...

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്കരിക്കും.പ്രതിപക്ഷത്തിന്റെ...

ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു; 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു. കുളച്ചലിൽനിന്ന് പോയ ഡിവൈന്‍ വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന്...

സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യത; ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന

തിരുവനന്തപുരം : കേരളം കോവിഡ് സമൂഹവ്യാപന ഭീതിയില്‍. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന.

സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം : സർക്കാർ മുന്നോട്ടുവെച്ച സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുകയെന്ന നിർദേശമാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് മുന്നോട്ടുവച്ചത്....

More News