പാലക്കാട് മണ്ണാർക്കാടിന് സമീപം തച്ചമ്പാറയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തച്ചമ്പാറയിൽ നിർമാണം നടക്കുന്ന പെട്രോൾ പമ്പിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നഗ്നനായി കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കല്ലടിക്കോട് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരനാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായാണ് പൊലീസ് പറയുന്നത്. കല്ലടിക്കോട് സ്റ്റേഷൻ പരിധിയിലോ തൊട്ടടുത്ത സ്റ്റേഷനായ മണ്ണാർക്കാടോ അടുത്ത കാലത്തൊന്നും ആളുകളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയുടെ സമീപത്തായതിനാൽ കൊല നടത്തിയതിന് ശേഷം ആരെങ്കിലും മൃതദേഹം കൊണ്ടുവന്നിട്ടതാകാനും സാധ്യതയുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
English summary
The decomposed body was found at Thachambara near Mannarkkad in Palakkad