Sunday, September 26, 2021

സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം

Must Read

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകള്‍ക്കുളള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്ച ലോക്ഡൗണും തുടരും. കോവിഡ് അതിജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റർ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റർ പരിധി കണക്കാക്കുമ്പോൾ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടുത്തും. ഒരു ഭാഗം മാത്രം അടച്ചിടുന്നത് ഗുണകരമാകില്ല എന്നതിനാലാണിത്.

പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണം ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. തെരുവുകൾ, മാർക്കറ്റ്, ഹാർബർ, ഫിഷിങ് വില്ലേജ്, മാൾ, റസിഡൻഷ്യൽ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫിസ്, ഐടി കമ്പനി, ഫ്ലാറ്റ്, വെയർഹൗസ്, വർക്‌ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവ ഉൾപ്പെടെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിന്റെ നിർവചനത്തിൽ വരുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.

രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റർ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റർ പരിധി കണക്കാക്കുമ്പോൾ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടുത്തും. ഒരു ഭാഗം മാത്രം അടച്ചിടുന്നത് ഗുണകരമാകില്ല എന്നതിനാലാണിത്.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News