Thursday, November 26, 2020

സംസ്ഥാനം ജനവിധിയുടെ ചൂടിലേക്ക്; ചൊവ്വാഴ്ചയോടെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനാണ് മൂന്നുമുന്നണികളുടെയും തീരുമാനം

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തീയതികളായതോടെ സംസ്ഥാനം ജനവിധിയുടെ ചൂടിലേക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള തികച്ചും വ്യത്യസ്തമായ പ്രചാരണ പരിപാടികൾ എങ്ങനെയെന്നതിൽ രാഷ്ട്രീയ പാർട്ടികൾ സജീവ ചർച്ച തുടങ്ങി. പോളിംഗ് ദിനത്തിലേക്ക് കൃത്യം ഒരു മാസം മാത്രമാണ് ബാക്കിയെന്നതിനാൽ എത്രയും വേഗം സ്ഥാനാർഥി നിർണയം പൂർത്തിയാക്കുകയാണ് പാർട്ടികൾക്ക് മുന്നിലെ ആദ്യ വെല്ലുവിളി.

നാളെയാണ്പത്രികാ സമർപ്പണം ആരംഭിക്കുന്നത്. നവംബർ 19 വരെ സമയമുണ്ട്. 20നാണ് സൂക്ഷ്മപരിശോധന. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി മാറുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മിക്ക ജില്ലകളിലും സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്.അവകാശവാദങ്ങളെക്കാൾ കേസന്വേഷണങ്ങൾ രാഷ്ട്രീയച്ചൂടുപകരുന്ന അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്.

എന്നാൽ, പരിചിത മുഖവും ജനകീയ ഇടപെടലും വിധിനിർണയത്തിന് പ്രധാനഘടകമാകുമെന്ന് മുന്നണിനേതാക്കൾക്കറിയാം. അത്തരക്കാരെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. സഖ്യങ്ങളുടെ പോരാട്ടം. ചൊവ്വാഴ്ചയോടെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനാണ് മൂന്നുമുന്നണികളുടെയും തീരുമാനം.

ഇടതുമുന്നണി

ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. ചൊവ്വാഴ്ച മുന്നണിയോഗത്തിൽ പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകും. ഇതിനായി നിശ്ചയിച്ച ഉപസമിതി ആശയവിനിമയത്തിലൂടെയാണ് കരടുരൂപം തയ്യാറാക്കുന്നത്. പ്രാദേശിക പ്രകടനപത്രിക വേറെയുമുണ്ടാകും. വർഗീയതയ്ക്ക് എതിരേയും വികസനം ഉയർത്തിപ്പിടിച്ചുമുള്ള തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരിക്കും എൽ.ഡി.എഫ്. പ്രഖ്യാപിക്കുക. പ്രചാരണത്തിന്റെ ചുമതല പ്രാദേശിക ഘടകങ്ങൾക്കാണ്. പൊതുനിർദേശം സംസ്ഥാനതലത്തിൽ നൽകും. വെർച്വൽ റാലിയും വാട്സാപ്പ് കുടുംബ യോഗങ്ങളുമെല്ലാം ആസൂത്രണം ചെയ്തുകഴിഞ്ഞു.

യു.ഡി.എഫ്.

അലോസരങ്ങളും ആശയക്കുഴപ്പങ്ങളുമില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനായതാണ് യു.ഡി.എഫിന്റെ നേട്ടം. രണ്ടുദിവസത്തിനുള്ളിൽ മുഴുവൻസ്ഥാനാർഥികളെയും നിശ്ചയിക്കും. എല്ലാജില്ലകളിലും മുതിർന്ന നേതാക്കൾ പങ്കെടുത്തുള്ള യോഗങ്ങൾ ഏതാണ്ട് പൂർത്തിയായി. അവകാശവാദങ്ങളുമായി എത്തിയ പ്രാദേശികനേതാക്കൾക്ക് ഇത്തവണ കാര്യമായി യു.ഡി.എഫ്. അവസരം നൽകിയിട്ടില്ല. സംസ്ഥാന-പ്രാദേശികതല പ്രകടനപത്രികകളാണ് യു.ഡി.എഫും തയ്യാറാക്കുന്നത്. സംസ്ഥാനതലത്തിൽ സി.പി.ജോണിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പ്രകടനപത്രികയ്ക്ക് അടുത്തദിവസം അംഗീകാരം നൽകും. ഓരോ ഘടകകക്ഷിയും പ്രത്യേകമായി സാമൂഹികമാധ്യമ കൂട്ടായ്മകളുണ്ടാക്കിയിട്ടുണ്ട്. ഇതിലെ ഇടപെടൽ കരുതലോടെ വേണമെന്നാണ് നിർദേശം.

എൻ.ഡി.എ.

എൻ.ഡി.എ. മുന്നണിയിൽ കണക്കും കണക്കുകൂട്ടലും ബി.ജെ.പി.ക്കാണ്. അവർക്ക് ലഭിക്കുന്ന വോട്ട് ഇടത്-വലത് മുന്നണികൾ മാത്രമല്ല, ബി.ജെ.പി. തന്നെയും ശ്രദ്ധയോടെ നോക്കുന്നുണ്ട്. രാഷ്ട്രീയബലാബലത്തിൽ ബി.ജെ.പി.യും ശക്തിയാണെന്ന് ബോധ്യപ്പെടുത്താനുള്ളതാണ് ഓരോ വോട്ടും. മത്സരം താമരചിഹ്നത്തിൽ മാത്രമാകണമെന്ന നിർദേശം വോട്ടുകണക്ക് പാർട്ടിക്കണക്കിൽ ഉറപ്പാക്കാനാണ്. തലസ്ഥാന കോർപ്പറേഷൻ പിടിക്കുക, മറ്റ് തദ്ദേശവാർഡുകളിൽ പരമാവധി എണ്ണം പിടിക്കുക എന്നതാണ് ലക്ഷ്യം. പ്രാദേശിക വിഷയങ്ങൾ അടിസ്ഥാനമാക്കി പ്രകടനപത്രിക തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സ്ഥാനാർഥിനിർണയം പൂർത്തിയാക്കി. പത്രികനൽകേണ്ട ആദ്യദിവസത്തിനകം എല്ലാസ്ഥാനാർഥികളെയും നിശ്ചയിക്കണമെന്നാണ് പ്രാദേശികഘടകങ്ങൾക്ക് ബി.ജെ.പി. നൽകിയ നിർദേശം.

English summary

The decision of the three fronts is to complete the nomination by Tuesday

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News