Thursday, May 13, 2021

നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് പ്രകടനംനടത്തിയ മൂന്നു ബ്രാഞ്ചുസെക്രട്ടറിമാരെ പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വെട്ടി

Must Read

ആലപ്പുഴ:നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് പ്രകടനംനടത്തിയ മൂന്നു ബ്രാഞ്ചുസെക്രട്ടറിമാരെ പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വെട്ടി.

നെഹ്രുട്രോഫി വാർഡിൽ ഉൾപ്പെടുന്ന ബ്രാഞ്ചുസെക്രട്ടറിമാരായ സുകേഷ്, മനോജ്, പ്രദീപ് എന്നിവരെ പുറത്താക്കാനാണു തിങ്കളാഴ്ച ഏരിയ കമ്മിറ്റി തീരുമാനിച്ചത്. ഇവരിൽനിന്ന്‌ വിശദീകരണം തേടിയാൽ മതിയെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റിക്കു നിർദേശം നൽകിയിരിക്കുന്നത്.

ആലപ്പുഴ നഗരസഭ ഉൾപ്പെടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു നൂറുകണക്കിനു പരാതികളാണ് ഒറ്റദിവസംകൊണ്ട് ലഭിച്ചത്. ഇതിനാലാണ് തിരക്കിട്ടു നടപടിവേണ്ടെന്ന കർശനനിർദേശം സംസ്ഥാനനേതൃത്വം നൽകിയതെന്നറിയുന്നു.

പ്രകടനംനടത്തിയ സംഭവത്തിൽ സി.പി.എം. സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ ജില്ലാഘടകത്തോടു റിപ്പോർട്ടുതേടിയിട്ടുണ്ട്. ഭരണാധികാരികളെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികളുമായിപ്പോലും തർക്കങ്ങൾ ഉണ്ടാകരുതെന്നു പാർട്ടി നിർദേശിച്ചിരിക്കെ സ്വന്തം പ്രവർത്തകർ പരസ്യമായി രംഗത്തിറങ്ങിയത് പാർട്ടിയെ ഞെട്ടിച്ചു. പ്രാദേശികഘടകങ്ങൾ നിർദേശിച്ച കെ.കെ. ജയമ്മയ്ക്കുപകരം സൗമ്യാരാജിനെ നഗരസഭാ ചെയർപേഴ്സണാക്കിയതിൽ പ്രതിഷേധിച്ചാണു സ്ത്രീകളടക്കമുള്ള പാർട്ടിപ്രവർത്തകർ തിങ്കളാഴ്ച നഗരത്തിൽ പ്രകടനംനടത്തിയത്. അനുഭാവികളെക്കൂടാതെ 46 പാർട്ടിയംഗങ്ങളും മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും പ്രകടനത്തിൽ ഉണ്ടായിരുന്നു. നെഹ്രുട്രോഫി വാർഡിൽ ജനകീയ കൺവെൻഷനുകൾ വിളിച്ചുചേർത്ത് അണികളോടു കാര്യങ്ങൾ വിശദീകരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

English summary

The decision of the district committee to expel the three branch secretaries who had protested against the party’s stand in the municipal chairperson election was rejected by the CPM. The State Secretariat cut

Leave a Reply

Latest News

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് ബൈഡൻ

വാഷിങ്ടൺ: ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എത്രയും പെട്ടെന്ന്...

More News