Sunday, November 28, 2021

ബിഹാറില്‍ രണ്ട് ജില്ലകളിലായി നടന്ന വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി

Must Read

ബിഹാറില്‍ രണ്ട് ജില്ലകളിലായി നടന്ന വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. വെസ്റ്റ് ചമ്പാരൻ, ഗോപാല്‍ഗഞ്ച് ജില്ലകളിലാണു മരണങ്ങൾ. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

വെ​സ്റ്റ് ച​മ്പാ​ര​നി​ൽ എ​ട്ട് പേ​രും ഗോ​പാ​ല്‍​ഗ​ഞ്ചി​ല്‍ 16 പേ​രു​മാ​ണ് മ​രി​ച്ച​ത്. വെ​സ്റ്റ് ചെ​മ്പാ​ര​നി​ലെ ബെ​ട്ടി​യ​യി​ൽ തെ​ൽ​ഹു​വ ഗ്രാ​മ​ത്തി​ലാ​ണ് ആ​ദ്യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച ഗോ​പാ​ല്‍​ഗ​ഞ്ചി​ൽ ആ​റ് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ 16 ആ​യി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ വ​ട​ക്ക​ൻ ബി​ഹാ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണ് തെ​ൽ​ഹു​വ​യി​ലെ ദു​ര​ന്തം.

സം​ഭ​വ​ത്തി​ൽ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ പ​റ​യാ​നാ​കൂ​വെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

2016 ഏ​പ്രി​ലി​ൽ ആ​ണ് പ​ഞ്ചാ​ബി​ൽ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം നി​ര​വ​ധി വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ങ്ങ​ൾ സം​സ്ഥാ​ന​ത്തു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ വെ​സ്റ്റ് ച​മ്പാ​ര​നി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് 16 പേ​രാ​ണു മ​രി​ച്ച​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News