Thursday, July 29, 2021

മരണസംഖ്യ 40,42,263 ആയി;ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

Must Read

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.20 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 40,42,263 ആയി. പതിനേഴ് കോടി പന്ത്രണ്ട് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിനടുത്ത് കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു.5.32 ലക്ഷം പേർ മരിച്ചു.

ഇന്ത്യയിൽ കഴിഞ്ഞദിവസം 42,766 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3.07 കോടി കടന്നു. നിലവിൽ 4.55 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളൂ.2.19 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് . ഇതുവരെ 37.21 കോടി ഡോസ് വാക്‌സിനുകൾ രാജ്യത്താകെ നൽകി.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News