Tuesday, April 20, 2021

അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ചയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

Must Read

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന...

തിരക്ക് കൂടി കോവിഡും: ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ ബവ്റിജസ് വില്‍പനശാലകൾ അടച്ചു;അനധികൃത വിൽപ്പനക്കായി മദ്യം വാങ്ങി ശേഖരിക്കുന്നവരെ പിടികൂടാൻ എക്സൈസ് വകുപ്പ്

കൊച്ചി: മദ്യവില്‍പനശാലകള്‍ അടച്ചിടുമെന്ന ആശങ്കയില്‍ അനധികൃത വിൽപ്പനക്കായി മദ്യം വാങ്ങി ശേഖരിക്കുന്നവരെ പിടികൂടാൻ എക്സൈസ് വകുപ്പ്.ഇത്തരക്കാർ കൂടിയതോടെ ബവ്റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പനശാലകളില്‍ ഇപ്പോള്‍...

വാഷിങ്ടണ്‍ : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ചയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു പൊലീസുകാരനാണ് ഒടുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ ക്യാപിറ്റോള്‍ അക്രമത്തെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ക്യാപിറ്റോള്‍ അക്രമം അതിഹീനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അക്രമം ഉണ്ടായ ഉടനെ അക്രമികളെ പുറത്താക്കാന്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. നിയമപരമായാണ് താന്‍ മുന്നോട്ടുപോയത്. അമേരിക്ക എപ്പോഴും നിയമവാഴ്ചയ്ക്ക് പ്രാധാന്യം നല്‍കുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞു.

കോണ്‍ഗ്രസ് അംഗീകരിച്ച ജോ ബൈഡന്റെ വിജയത്തെ ട്രംപും അംഗീകരിച്ചു. ജനുവരി 20 ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. അമേരിക്കയെ പിന്തുണയ്ക്കുന്നവര്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. തന്നെ പിന്തുണയ്ക്കുന്നവര്‍ ദുഃഖത്തിലാണെന്ന് അറിയാം. മഹത്തായ യാത്രയുടെ തുടക്കമാണിതെന്നും ട്രംപ് പറഞ്ഞു.

അതിനിടെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപിറ്റോള്‍ പൊലീസ് മേധാവി സ്റ്റീവന്‍ സണ്ട് രാജിവെച്ചു. രാജി ജനുവരി 16 ന് പ്രാബല്യത്തില്‍ വരും. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഉടന്‍ പുറത്താക്കാനും നീക്കമുണ്ട്. 25-ാം ഭരണഘടന ഭേദഗതി പ്രകാരമാണ് നീക്കം. ഏതാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്

English summary

The death toll from the uprising in the U.S. House of Representatives has risen to five

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News