Tuesday, November 24, 2020

ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞു; മലയാളി വനിതാ ഡോക്ടർ മരിച്ചു

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

ന്യൂയോര്‍ക്ക്: ഒരുപാട് മോഹങ്ങള്‍ ബാക്കിവെച്ചാണ് നിത വിട പറഞ്ഞത്. പഠിച്ച് ഡോക്ടറാകണം. നാട്ടില്‍ തിരിച്ചെത്തിയ ശേഷം പാവപ്പെട്ടവര്‍ക്കായി ഒരു ആശുപത്രി തുടങ്ങണം. രണ്ടു വര്‍ഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം എന്നിങ്ങനെ പോകുന്നു ഉറ്റവരോട് നിത പങ്കുവെച്ച സ്വപ്‌നങ്ങള്‍.

യുഎസിലെ ഫ്‌ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞായിരുന്നു മലയാളി വനിതാ ഡോക്ടറുടെ മരണം.
ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എ സി തോമസ് ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു അപകടം.

അപകടം നടക്കുന്നതിന്റെ തലേന്നു രാത്രിയും ഡോ. നിത തന്നോട് ഒരു മണിക്കൂറോളം സംസാരിച്ചിരുന്നതായി പിതാവ് തോമസ് പറയുന്നു. നേപ്പിള്‍സിലെ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തതിനു ശേഷം താമസസ്ഥലമായ ഇലിനോയ് ബെന്‍സിന്‍വില്ലയിലേക്കു മടങ്ങും വഴിയാണ് അപകടമെന്നു തോമസ് പറയുന്നു.

കാറില്‍ എത്തിയവര്‍ ഡോക്ടറെ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവര്‍ വിവരമറിയിച്ചതനുസരിച്ചു പൊലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മയാമിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. നിത, ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിള്‍സിലേക്ക് ഒറ്റയ്ക്കു പോകുമ്പോഴാണ് നിയന്ത്രണംവിട്ട കാര്‍ കനാലില്‍ വീണത്. പിന്നാലെ വന്ന കാറില്‍ അമേരിക്കന്‍ ദമ്പതികളായിരുന്നു. അവരില്‍ ഭര്‍ത്താവ് കനാലിലേക്കു ചാടി കാറില്‍നിന്നു നിതയെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്‌ക്കെത്തിക്കുന്നതിനിടെയാണു ചീങ്കണ്ണികള്‍ പാഞ്ഞെത്തിയത്.

കരയില്‍നിന്ന ഭാര്യ ഇതുകണ്ട് അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ചു കരയ്ക്കു കയറി. കാറിനു ചുറ്റും ചീങ്കണ്ണികള്‍ കൂടിനിന്നതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വെള്ളത്തില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒന്നു രണ്ടു ചീങ്കണ്ണികളെ വെടിവച്ചു കൊന്നതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലില്‍ ഇറങ്ങാനായതെന്ന് പൊലീസ് പറയുന്നുമുണ്ട്.

കല്‍പറ്റ ഡി പോള്‍സ് ഹൈസ്‌കൂളില്‍നിന്നു പത്താം ക്ലാസ് ജയിച്ചതിനു ശേഷമാണു നിത കുടുംബത്തിനൊപ്പം യുഎസിലേക്കു കുടിയേറിയത്. മെഡിസിനില്‍ ബിരുദത്തിനു ശേഷം സര്‍ജറിയില്‍ ബിരുദാനന്തര ബിരുദത്തിനായി മയാമിയിലെ ആശുപത്രിയിലാണു ചേര്‍ന്നത്. ഇതോടെ കഴിഞ്ഞ ഡിസംബറില്‍ മയാമിയിലേക്കു താമസം മാറ്റുകയായിരുന്നു

English summary

The death of the Malayalee woman doctor was when the car overturned into the canal full of alligators.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News