Monday, April 12, 2021

വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും

Must Read

സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായി

ന്യൂഡൽഹി: സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായി. അമ്പത് ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങൾ പറഞ്ഞു. കോടതി ജീവനക്കാരിൽ പലരും നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ...

ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും

പൂനെ : ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും. സഞ്ജുവിന്‍രെ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സ് ഇലവനെ നേരിടും....

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ അഭ്യർഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ അഭ്യർഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീണയുടെ പോസ്റ്ററുകൾ...

തൃശ്ശൂർ:വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും. ജില്ലയിൽ 18 വയസ്സ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർപട്ടികയിൽ പേരുചേർത്തിട്ടില്ല. അവസരം പാഴാക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

2021 ജനുവരി 20-ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം ജില്ലയിലെ ജനസംഖ്യയിലെ 18-19 പ്രായപരിധിയിലുള്ള 30 ശതമാനം പേർ മാത്രമാണ് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്തത്. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും nvsp.in വഴി ചൊവ്വാഴ്ച തന്നെ അപേക്ഷ സമർപ്പിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർ nvsp.in പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം.

തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ വോട്ടർപട്ടികയിൽ പേരുകൾ ഉണ്ടെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ nvsp.in ൽ തന്നെ വോട്ടർപട്ടികയിൽ പേരു നോക്കാനുള്ള സൗകര്യവും ഉണ്ട്. മാർച്ച് 9-ന് ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.

English summary

The deadline to apply online to add names to the voter list is Tuesday night at 12 p.m.

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News