Tuesday, December 1, 2020

തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

Must Read

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം ഇന്ന് അനുവദിക്കും. വിമതരെ പിന്‍വലിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മൂന്ന് മുന്നണികളും.

സംസ്ഥാനത്തെ സ്ഥാനാര്‍ഥി ചിത്രം ഇന്ന് വൈകീട്ടോടെ വ്യക്തമാകും. മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക തയ്യാറാക്കും. പിന്നാലെ വരണാധികാരികള്‍ സ്ഥാനാര്‍ഥി പട്ടിക നോട്ടീസ് ബോര്‍ഡുകളില്‍ ഇടും. പട്ടികയുടെ ഒരു പകര്‍പ്പ് സ്ഥാനാര്‍ഥിക്കോ തെരഞ്ഞെടുപ്പ് ഏജന്‍റിനോ നല്‍കും. സ്ഥാനാര്‍ഥികളുടെ പേരുകള്‍ മലയാളം അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചാകും പട്ടിക തയാറാക്കുക. സ്ഥാനാര്‍ഥിയുടെ പേരിനൊപ്പം വിലാസവും മല്‍സരിക്കുന്ന ചിഹ്നവും ഉണ്ടാവും. ഓരോ സ്ഥാനാര്‍ഥിക്കും റിട്ടേണിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.
സ്ഥാനാര്‍ഥികള്‍ക്ക് അവരെ തിരിച്ചറിയുന്നതിന് പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താം. നാട്ടില്‍ അറിയപ്പെടുന്ന പേരോ ജോലിസംബന്ധമായ വിശേഷണങ്ങളോ കൂട്ടിചേര്‍ക്കാന്‍ വരണാധികാരിക്ക് അപേക്ഷ നല്‍കാം. ഒന്നരലക്ഷത്തിലധികം സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. പലയിടങ്ങളിലും വിമത സ്ഥാനാര്‍ഥികള്‍ മുന്നണികള്‍ക്ക് തലവേദനയിട്ടുണ്ട്. വിമതരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ‌ The deadline for withdrawal of nomination papers to local bodies ends today. The symbol for the contesting candidates will be released today. The last round to withdraw the rebels

Leave a Reply

Latest News

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

More News