Wednesday, December 1, 2021

വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി

Must Read

തിരുവനന്തപുരം: വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

1989ലെ ​മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ദീ​ർഘി​പ്പി​ച്ച​ത്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ നൽകിയ ഇളവുകൾ ഒക്‌ടോബർ 31ന് അവസാനിക്കും. ഇതോടെയാണ് ഡിസംബർ 31 വരെ കാലാവധി നീട്ടിയത്.

സാരഥി, വാഹന്‍ പോര്‍ട്ടലുകളില്‍ മാറ്റം വരുത്തും

കോവിഡിൽ നിന്ന് സംസ്ഥാനം ഇനിയും സാധാരണനിലയിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ മോട്ടർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതനുസരിച്ചു സാരഥി, വാഹൻ എന്നീ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News