എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് മകള്‍

0

 
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് മകള്‍. ഇത്തരത്തിലൊരു പദവിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. അമ്മയും അമ്പരപ്പില്‍ നിന്നും ഇപ്പോഴും പൂര്‍ണമുക്തയായിട്ടില്ലെന്ന് ദ്രൗപദി മുര്‍മുവിന്റെ മകള്‍ ഇതിശ്രീ മുര്‍മു ഭുവനേശ്വറില്‍ പറഞ്ഞു. 

അതേസമയം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭുവനേശ്വറിലെ എംസിഎല്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ദ്രൗപദി മുര്‍മുവിന് ഊഷ്മള യാത്രയയപ്പ് നല്‍കി. ദ്രൗപദി മുര്‍മു നാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 

Leave a Reply