Saturday, September 19, 2020

ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്

Must Read

കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കൊല്ലം: കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എസിപിയുടെ നേത്യത്വത്തിലുള്ള...

മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും; ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’

മുംബൈ: ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ...

കൊച്ചി; ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്. ബിഹാർ സ്വദേശിയായ പ്രമോദ് കുമാറിന്റെ മകൾ പായൽ കുമാരിയാണ് ബിഎ ആര്‍ക്കിയോളജി ആന്‍റ് ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയത്. പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കൊളജ് വിദ്യാർത്ഥിയായിരുന്ന പായലിന് 85 ശതമാനം മാര്‍ക്കാണ് ബിഎ ആര്‍ക്കിയോളജി ആന്‍റ് ഹിസ്റ്ററി (സെക്കന്‍റ് മോഡ്യൂള്‍) പായല്‍ നേടിയത്.

ബിഹാറിലെ ഷെയ്ക്ക്പുരയിലെ ഗോസായ്മതി ഗ്രാമത്തിൽ നിന്നുള്ള പ്രമോദ്കുമാർ ദീര്‍ഘകാലമായി കൊച്ചിയിലാണ് താമസിക്കുന്നത്. എറാണകുളത്ത് വീട്ടുജോലിക്കാരനാണ് പ്രമോദ് കുമാര്‍. മകളുടെ നേട്ടത്തില്‍ നിറഞ്ഞ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും. മകളെ തുടർന്ന് പഠിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രമോദും ഭാര്യ ബിന്ദു ദേവിയും. മകളെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായി കാണണമെന്നാണ് ഈ ബിഹാറി ദമ്പതികളുടെ ആഗ്രഹം.

പത്താം ക്ലാസ് മുതല്‍ പുരവസ്തു ഗവേഷണത്തോടും, ചരിത്രത്തോടും തോന്നിയ താല്‍പ്പര്യമാണ് ഈ വിഷയത്തില്‍ ബിരുദം എടുക്കാന്‍ കാരണമെന്ന് പായല്‍ പറയുന്നു. ബിരുദാനന്തര ബിരുദം ചെയ്യാനൊരുങ്ങുകയാണ് പായൽ. കേരളത്തില്‍ വന്നിട്ട് വര്‍ഷങ്ങളായതിനാലും പഠിച്ചതും വളര്‍ന്നതും ഇവിടെ ആയതിനാലും നന്നായി മലയാളം സംസാരിക്കും പായല്‍. കേരളം ഇപ്പോള്‍ സ്വന്തം നാടുപോലെയാണെന്ന് പായല്‍ പറയും. ഒരുഘട്ടത്തില്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം പഠനം നിര്‍ത്താന്‍ ആലോചിച്ചതാണ് എന്നാല്‍ കൂട്ടുകാരും, അദ്ധ്യാപകരും ഊര്‍ജ്ജം നല്‍കിയെന്നും പായൽ വ്യക്തമാക്കി.

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയിലും പായൽ ഉന്നത വിജയം നേടിയിരുന്നു. ഒരു സഹോദരനും സഹോദരിയുമാണ് പായലിന് ഉള്ളത്. മൂത്ത സഹോദരന്‍ ആകാശ് കുമാര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സഹോദരി പല്ലവി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

English summary

The daughter of an out-of-state worker won first place in the MG University graduation examination. Payal Kumari, daughter of Pramod Kumar from Bihar, bagged the first rank in the BA Archeology and History examination. Payal, a student of Perumbavoor Marthoma Women’s College, scored 85% marks in BA Archeology and History (Second Module).

Leave a Reply

Latest News

കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കൊല്ലം: കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എസിപിയുടെ നേത്യത്വത്തിലുള്ള...

മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും; ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’

മുംബൈ: ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും. ലോകത്തെ...

“ബ്രോ പെട്ടു ബ്രോ”കൂട്ടുകാരന്റെ ബൈക്കുമെടുത്തു ചുമ്മാ കറങ്ങാനിറങ്ങിയ യുവാവിന് എട്ടിൻ്റെ പണി; ഹെൽമറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയിൽ നിയമ ലംഘനത്തിന്റെ പരമ്പര തന്നെ കണ്ടെത്തി. ബൈക്കിന്റെ പിൻഭാഗത്തു നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ...

കാക്കനാട്: ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ, സൈലൻസർ രൂപമാറ്റം വരുത്തിയതിനു 5,000 രൂപ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു...

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ്...

തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ...

കൊച്ചി: പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ്...

More News