Tuesday, April 20, 2021

മകൾക്ക് ഒരുവിധ മാനസിക പ്രശ്നങ്ങളുമില്ല; മുമ്പ് വയറ്റിലുണ്ടായിരുന്ന മുഴ നീക്കം ചെയ്യാനാണ് ചികിത്സ തേടിയത്, പ്രമേഹത്തിനും രക്തസമ്മർദത്തനും മരുന്നുകഴിച്ചിരുന്നു; മരണത്തിൽ ദുരൂഹതയുള്ളതായി പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ജെസീന തോമസിന്റെ പിതാവ്

Must Read

കൊച്ചി നഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്

കൊച്ചി നഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്. സീതാലക്ഷ്മി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ജോലി കഴിഞ്ഞ് അർധരാത്രി ഫ്ളാറ്റിലെത്തിയ സീതാലക്ഷ്മിയെ അകത്ത്...

അഞ്ചൽ ഏരൂരിൽ ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തി

കൊല്ലം: അഞ്ചൽ ഏരൂരിൽ ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തി. രണ്ടു വർഷം മുമ്പ് കാണാതായ ആളെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് കണ്ടെത്തിയത്. ഭാരതിപുരം സ്വദേശി...

കൊച്ചി തുറമുഖത്ത് അൺ അക്കംപനീഡ് ബാഗേജ് (യുബി) കേന്ദ്രത്തിലൂടെ കടത്താൻ ശ്രമിച്ച  ഏഴു കോടിയിലധികം രൂപ വില വരുന്ന സ്വർണം പിടികൂടി

കൊച്ചി∙ കൊച്ചി തുറമുഖത്ത് അൺ അക്കംപനീഡ് ബാഗേജ് (യുബി) കേന്ദ്രത്തിലൂടെ കടത്താൻ ശ്രമിച്ച  ഏഴു കോടിയിലധികം രൂപ വില വരുന്ന സ്വർണം പിടികൂടി. ഡിആർഐയുടെ നേതൃത്വത്തിൽ നടന്ന...

തൃക്കാക്കര: മകൾക്ക് ഒരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ജെസീന തോമസിന്റെ പിതാവ് തോമസ് പറഞ്ഞു. മുമ്പ് വയറ്റിലുണ്ടായിരുന്ന മുഴ നീക്കം ചെയ്യാനാണ് ചികിത്സ തേടിയത്. പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്നുകഴിച്ചിരുന്നു. ദിവസവും വിളിക്കാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് അവസാനമായി വിളിച്ചത്.

പാറമടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ ജെസീന തോമസിന്റെ (45) സംസ്കാരം ഇന്നലെ വൈകിട്ട് തൃക്കാക്കര വിജോ ഭവൻ സെമിത്തേരിയിൽ നടത്തി.ഡി.സി.പി ഐശ്വര്യ ഡോങ്‌റെ,തൃക്കാക്കര അസി.കമ്മീഷണർ ശ്രീകുമാർ, സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണർ ശിവൻകുട്ടി എന്നിവർ പാറമടയും മഠവും പരിശോധിച്ചു. കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പരാതിയുന്നയിച്ചിട്ടുണ്ട്. 2018 ലാണ് ജെസീന കോൺവെന്റിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 12 കന്യാസ്ത്രീകളാണ് ഇവിടെ താമസക്കാർ.

ആത്മഹത്യയെന്ന്‌ പൊലീസ് നിഗമനം

സിസ്റ്റർ ജെസീന തോമസിന്റെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ശരീരത്തിൽ മുറിവുകളോ,ചതവുകളോ ഇല്ല. രാവിലെ 8.30 ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം കാണാതായെന്നാണ് അന്തേവാസികളുടെ മൊഴി. കളമശേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്മാരാണ് പോസ്റ്റുമോർട്ടം നടത്തിയത്.

English summary

The daughter has no mental problems; He had previously sought treatment to remove a tumor in his stomach, and had been on medication for diabetes and high blood pressure; Father of Sister Jessina Thomas, who was found dead in a rocky outcrop

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News