ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി നീട്ടി

0

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി. മാ​ർ​ച്ച് 15 വ​രെ​യാ​ണ് നീ​ട്ടി​യ​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റ​വ​ന്യു വ​കു​പ്പ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് സാ​ഹ​ച​ര്യം കാ​ര​ണം നി​കു​തി​ദാ​യ​ക​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യ​തെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം ട്വീ​റ്റ​റി​ൽ പ​റ​ഞ്ഞു. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യും നീ​ട്ടി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 15 ആ​ണ് പു​തു​ക്കി​യ തീ​യ​തി.

2020 – 21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് നീ​ട്ടു​ന്ന​ത്. നേ​ര​ത്തെ ഡി​സം​ബ​ർ 31 ആ​യി​രു​ന്നു ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

Leave a Reply