സന്ദീപ് നായരുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി. വാട്സാപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും നല്‍കണമെന്ന് കസ്റ്റംസ്. രണ്ടാം തവണയാണ് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് സ്വര്‍ണം കടത്തിയത് സരിത്താണെന്നും ഇതിന് റമീസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ കൂട്ടു നിന്നുമെന്നുമാണ് കസ്റ്റംസ് അപേക്ഷയില്‍ വ്യക്തമാക്കിയത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും അടക്കം പരിശോധിക്കണമെന്നും ഇതിലൂടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റംസ് കേസില്‍ കൊഫെപോസ നിയമ പ്രകാരം കരുതല്‍ തടങ്കലിലാണ് സന്ദീപ് നായര്‍. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത് സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ്.
English summary
The Customs filed an application in the NIA court seeking the confession of Sandeep Nair