പതിറ്റാണ്ടുകൾക്ക് മുമ്പ് ഇടതു സർക്കാർ ആരംഭിച്ച അടച്ചുപൂട്ടൽ പദ്ധതി ശരവേഗത്തിൽ പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ സിഎംഡിയുടെ ദൗത്യം

0

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുമ്പ് ഇടതു സർക്കാർ ആരംഭിച്ച അടച്ചുപൂട്ടൽ പദ്ധതി ശരവേഗത്തിൽ പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ സിഎംഡിയുടെ ദൗത്യം. സി പി എം സർക്കാർ കെ എസ് ആർ ടി സിയുടെ ഈരാറ്റുപേട്ട ഡിപ്പോ മീനച്ചൽ സഹകരണ ബാങ്കിന് പണയം വച്ചു തുടങ്ങിയ വായ്പാ സമാഹരണ പദ്ധതി കോൺഗ്രസ് സർക്കാരും തുടർന്നു. അറുപത്തി നാലു ഡിപ്പോകളും അതിന്റെ കളക്ഷനും ബാങ്ക് കൺസോർഷ്യത്തിന് തീറെഴുതിയ ഇരുമുന്നണി സർക്കാരുകൾക്കും കെ എസ് ആർ ടി സിയെ തകർക്കുന്നതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. ഇപ്പോൾ സ്ഥാപനത്തിൽ നാശത്തിന്റെ നയം നടപ്പാക്കാൻ ഓരോ സിഎംഡിമാർക്കും സർക്കാർ ടാർജറ്റ് നൽകി നിയമിക്കുകയാണ്.

2016-ൽ സി.പി.എം നേതൃത്വത്തിൽ ഇടതുഭരണം ആരംഭിക്കുമ്പോൾ നാല്പത്തിനാലായിരം ജീവനക്കാരും ആറായിരത്തി അഞ്ഞൂറു ബസ്സുകളുമുണ്ടായിരുന്നത് ഇപ്പോൾ യഥാക്രമം ഇരുപത്തി ആറായിരവും മൂവായിരത്തി ഇരുന്നൂറുമായി മാറി. വർക്ക്ഷോപ്പുകളും യൂണിറ്റ് ഓഫീസുകളും ജില്ലാ കേന്ദ്രങ്ങളിൽ മാത്രമാക്കാനും ചില ഡിപ്പോകൾ പൂർണ്ണമായും നിർത്തലാക്കാനുമുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നു. ഒഴിപ്പിക്കപ്പെടുന്ന ഡിപ്പോകളുടെ കോടികൾ വിലമതിക്കുന്ന ആസ്തികൾ ബിനാമി ഇടപാടിലൂടെ പാർട്ടി കേന്ദ്രങ്ങളിലെത്തിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ അവസാന ഘട്ടമാണ് അരങ്ങേറുന്നത്.

ജീവനക്കാരുടെ ശ്രദ്ധ ശമ്പള വിഷയത്തിലാക്കിയ ശേഷം തട്ടിപ്പു പൂർത്തിയാക്കാനുള്ള സർക്കാർ പദ്ധതി എംപ്ലോയീസ് സംഘ് -ന്റെ നേതൃത്വത്തിൽ ജീവനക്കാർ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് BMS ജില്ലാ ജോ.സെക്രട്ടറി, കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ശ്രീ M.N വിഷ്ണു പതിനാലാം ദിവസത്തെ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

തിരു: ജില്ലാ വൈ. പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച പതിനാലാം ദിവസത്തെ ധർണ്ണയിൽ ജില്ലാ പ്രസിഡന്റ് R. പദ്മകുമാർ, ജില്ലാ സെക്രട്ടറി S.R അനീഷ്, ജില്ലാ സെക്രട്ടറി ജീവൻ C നായർ, തിരു: ജില്ലാ വർക്കിംഗ് പ്രസിഡന്റ് V.R ആദർശ് എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here