മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരിയെ വെട്ടിയ ശേഷം മാല കവർന്ന കേസിലെ പ്രതിയെ കണ്ടെത്താനായില്ല

0

മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരിയെ വെട്ടിയ ശേഷം മാല കവർന്ന കേസിലെ പ്രതിയെ കണ്ടെത്താനായില്ല. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി ജലജകുമാരിയെയാണ് ചൊവ്വാഴ്ച രാത്രി ആക്രമിച്ചത്. റെയിൽവേ സ്‌റ്റേഷനിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ മംഗലപുരം പോലീസ് പരിശോധിച്ചുവരികയാണെന്ന് മംഗലപുരം സി.ഐ. സജീഷ് പറഞ്ഞു. രാത്രി പതിനൊന്നര മണിയോടെ ഗുരുവായൂർ എക്സ്പ്രസിന് കൊടി കാണിക്കുന്നതിനിടെയാണ് ജലജകുമാരിയുടെ മൂന്നുപവന്റെ മാല മോഷ്ടാവ് പൊട്ടിച്ചു കടന്നുകളഞ്ഞത്. ഇതിനിടെ ജലജകുമാരിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു

Leave a Reply