Saturday, May 15, 2021

എടക്കരയിൽ വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ഉടമയുടെ കൊടുംക്രൂരത

Must Read

മലപ്പുറം: എടക്കരയിൽ വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ഉടമയുടെ കൊടുംക്രൂരത. നായയെ മൂന്ന് കിലോമീറ്ററോളം സ്കൂട്ടറിന്‍റെ പിന്നിൽ കെട്ടിവലിച്ചു. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

വീ​ട്ടി​ൽ ശ​ല്യ​മാ​യ നാ​യ​യെ ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. ചെ​രി​പ്പ് ഉ​ൾ​പ്പെ​ടെ ക​ടി​ച്ചു​മു​റി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ നാ​യ ശ​ല്യ​മാ​യി മാ​റി​യെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​യ ശേ​ഷം തു​ട​ക്ക​ത്തി​ൽ വേ​ഗം കു​റ​ച്ചാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ച​ത്.

സ്കൂ​ട്ട​റി​ന്‍റെ വേ​ഗ​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം നാ​യ പി​ന്നാ​ലെ ഓ​ടി. കാ​ഴ്ച ക​ണ്ട നാ​ട്ടു​കാ​ർ വി​ല​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ സ്കൂ​ട്ട​റി​ന് വേ​ഗം കൂ​ട്ടി ഓ​ടി​ച്ചു​പോ​യി. ഈ ​സ​മ​യം വീ​ണു​പോ​യ നാ​യ​യെ കെ​ട്ടി​വ​ലി​ച്ചു. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

English summary

The cruelty of the owner by tying the pet dog on the scooter on the left side

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News