Wednesday, June 16, 2021

സുശീൽ കുമാർ കൂട്ടാളികളുമായി ബന്ധപ്പെട്ടത് ടെലഗ്രാം ആപ്പും ഇൻറർനെറ്റ് ഡോംഗിളിെൻറ സഹായത്തോടെ സിം കാർഡില്ലാത്ത മൊബൈൽ ഉപയോഗിച്ചുമാണെന്ന് ക്രൈം ബ്രാഞ്ച്

Must Read

ന്യൂഡൽഹി: യുവ ഗുസ്​തിതാരത്തി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ ഒളിവിൽ പോയ ഒളിമ്പ്യൻ സുശീൽ കുമാർ കൂട്ടാളികളുമായി ബന്ധപ്പെട്ടത് ടെലഗ്രാം ആപ്പും ഇൻറർനെറ്റ്​ ഡോംഗിളി​െൻറ സഹായത്തോടെ സിം കാർഡില്ലാത്ത മൊബൈൽ ഉപയോഗി​ച്ചുമാണെന്ന്​ ക്രൈം ബ്രാഞ്ച്​ വെളിപ്പെടുത്തി.

രണ്ട്​ തവണ ഒളിമ്പിക്​സിൽ മെഡൽ നേടിയ സുശീൽ കുമാർ സാഗർ റാണ കൊലപാതക​ക്കേസിൽ ഇപ്പോൾ പൊലീസ്​ കസ്​റ്റഡിയിലാണ്​. ടെലഗ്രാം ആപ്പ്​ ഉപയോഗിച്ച്​ സുശീൽ നിരവധി പേരെ വിളിച്ചതായി പൊലീസ്​ പറഞ്ഞു. ഭാര്യയുടെ പേരിൽ സുശീൽ കുമാർ വാങ്ങിയ പുതിയ ഫ്ലാറ്റി​െൻറ രേഖകൾ ക്രൈംബ്രാഞ്ച്​ പരിശോധിക്കുന്നതായി ഇന്ത്യടുഡേ റിപ്പോർട്ട്​ ചെയ്​തു.

തെളിവെടുപ്പിനായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രതികളെ ഹരിദ്വാറിൽ എത്തിച്ചിരുന്നു. 23കാരനായ സാഗറി​െൻറ മരണത്തിന്​ പിന്നാലെ സുശീൽ ഹരിദ്വാറി​േലക്കാണ്​ രക്ഷപ്പെട്ടത്​. മൊബെൽ ഫോൺ ഇനിയും കണ്ടെത്താൻ സാധിക്കാത്തിനാൽ സുശീൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ്​ റിപ്പോർട്ടുകൾ. ഹരിദ്വാറിൽ വെച്ച്​ സുശീൽ മൊബൈൽ ഒഴിവാക്കിയെന്നാണ്​ പൊലീസ്​ കരുതുന്നത്​. സംഭവ ദിവസം രാത്രി സുശീൽ ധരിച്ചിരുന്ന വസ്​ത്രങ്ങളും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

സാഗറിനെ കൊല്ലാൻ വേണ്ടിയല്ല ത​െൻറ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയിരിക്കുന്നതെന്നും മർദ്ദിക്കണമെന്ന്​ മാത്രമായിരുന്നു ഉദ്ദേശ്യമെന്നുമാണ്​ സുശീൽ പറയുന്നത്​. ചത്രസൽ സ്​റ്റേഡിയത്തിലെ മറ്റ്​ ഗുസ്​തി താരങ്ങളെ സാഗർ വഴിതെറ്റിക്കുന്നുവെന്നായിരുന്നു സുശീലി​െൻറ ആരോപണം. എന്നാൽ സ്​റ്റേഡിയത്തിലുള്ള സുശീലി​െൻറ സ്വാധീനം സാഗർ ചോദ്യം ചെയ്​തതിലുള്ള വിദ്വേഷത്തി​െൻറ പുറത്താണ്​ കൊലപാതകമെന്നാണ്​ പൊലീസ്​ നിഗമനം.

തെളിവ്​ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന പുതിയ കുറ്റവും ഡൽഹി പൊലീസ്​ ചുമത്തിയതോടെ സുശീലിന്​ മേൽ കുരുക്ക്​ മുറുകുകയാണ്​. മൊബൈൽ ഫോണും വിഡിയോ ദൃശ്യങ്ങളും സുശീൽ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ്​ പൊലീസ്​ പറയുന്നത്​.

Leave a Reply

Latest News

More News