Tuesday, October 26, 2021

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു

Must Read

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും സൈബര്‍ സെല്ലിലെയും ഉൾപ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്‍റെ നിര്‍ദേശപ്രകാരമാണിത്.

എ​റ​ണാ​കു​ളം സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേഷനിലെ ഇ​ന്‍​സ്‌​പെ​ക്ട​റും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. മോ​ന്‍​സ​ന്‍റെ ഫോ​ണ്‍ വി​വ​ര​ങ്ങ​ളും മ​റ്റും അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ക്രൈം​ബ്രാ​ഞ്ച് ഐ​ജി ജി. ​സ്പ​ര്‍​ജ​ന്‍​കു​മാ​ര്‍ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇ​ന്നു കൊ​ച്ചി​യി​ല്‍ ചേ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News