Monday, April 12, 2021

നിയമസഭയിൽ 85 സീറ്റിലേക്കു മത്സരിക്കുന്ന സി.പി.എം, ഹിന്ദു പിന്നാക്കസമുദായങ്ങൾക്കു നീക്കിവച്ചത് 23 സീറ്റ്

Must Read

മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ

കണ്ണൂർ: മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന്...

കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനം നിലച്ചെങ്കിലും ഈ അധ്യയന വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനം നിലച്ചെങ്കിലും ഈ അധ്യയന വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് പ്രതിസന്ധിക്കിടെ അടച്ചുപൂട്ടിയെങ്കിലും സ്കൂളുകൾക്ക്...

രാജസ്ഥാനിലെ ബാരൻ ജില്ലയില ഛബ്ര പട്ടണത്തിൽ സാമുദായിക കലാപത്തെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി

കോട്ട: രാജസ്ഥാനിലെ ബാരൻ ജില്ലയില ഛബ്ര പട്ടണത്തിൽ സാമുദായിക കലാപത്തെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി. രണ്ടു യുവാക്കൾക്കു കുത്തേറ്റതാണു സംഘർഷത്തിനു കാരണമായത്. നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു....

തിരുവനന്തപുരം: നിയമസഭയിൽ 85 സീറ്റിലേക്കു മത്സരിക്കുന്ന സി.പി.എം, ഹിന്ദു പിന്നാക്കസമുദായങ്ങൾക്കു നീക്കിവച്ചത് 23 സീറ്റ്. ഇതിൽ 20 സീറ്റ് ഈഴവ സമുദായത്തിന്. കണ്ണൂർ ജില്ലയിലെ 11 സീറ്റിൽ ഏഴെണ്ണം പിന്നാക്കക്കാർക്കാണ്. സി.പി.എം 92 സീറ്റിൽ മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിലും പിന്നാക്കക്കാർക്ക് ഏറക്കുറെ ഇതേ പ്രാതിനിദ്ധ്യമായിരുന്നു.

പിന്നാക്കക്കാർക്ക് നൽകിയ സീറ്റുകൾ

 തിരുവനന്തപുരം: വട്ടിയൂർക്കാവ്, കഴക്കൂട്ടം, വർക്കല  കൊല്ലം: കൊല്ലം  പത്തനംതിട്ട: കോന്നി ആലപ്പുഴ: കായംകുളം.  എറണാകുളം: വൈപ്പിൻ  കോട്ടയം: ഏറ്റുമാനൂർ  ഇടുക്കി: ഉടുമ്പൻചോല  തൃശൂർ: പുതുക്കാട്  പാലക്കാട്: ആലത്തൂർ, നെന്മാറ, മലമ്പുഴ  കോഴിക്കോട്: പേരാമ്പ്ര  കണ്ണൂർ: ധർമ്മടം, മട്ടന്നൂർ, അഴീക്കോട്, , പയ്യന്നൂർ, കല്യാശേരി (എല്ലാവരും ഈഴവ), കണ്ണൂർ (ഗണക), തളിപ്പറമ്പ് (കുമ്പാര)  കാസർകോട് : മഞ്ചേശ്വരം (ഈഴവ), ഉദുമ (പത്മശാലിയ).സി.പി.ഐ അവഗണന: പ്രതിഷേധം ശക്തംസ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്ക സമുദായ പ്രാതിനിദ്ധ്യം സി.പി.ഐ വെട്ടിക്കുറച്ചതിൽ പ്രതിഷേധം ശക്തം.25 സീറ്റിൽ മത്സരിക്കുന്ന സി.പി.ഐ 21 സീറ്റിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ പുനലൂർ (കൊല്ലം), പീരുമേട് (ഇടുക്കി), കൊടുങ്ങല്ലൂർ (തൃശൂർ) എന്നീ മൂന്ന് സീറ്റുകളിലാണ് ഈഴവ പ്രാതിനിദ്ധ്യം. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക സീറ്റുകളിലാണ് ഇനി പ്രഖ്യാപനം വരാനുള്ളത്. ഇതിൽ ചടയമംഗലം ഈഴവ സമുദായത്തിന് നൽകാനാണ് ധാരണ. നാട്ടിക സംവരണ സീറ്റാണ്. 2016ൽ 27 സീറ്റിൽ മത്സരിച്ച സി.പി.ഐ, ആറു സീറ്റാണ് ഈഴവ സമുദായത്തിന് നൽകിയത്.ചേർത്തലയിലെ സ്ഥാനാർത്ഥി നിർണയമാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്. ജനസംഖ്യയിൽ 60 ശതമാനത്തിലധികം ഈഴവരുള്ള മണ്ഡലത്തിൽ എൽ.ഡി.എഫും,യു.ഡി.എഫും പതിവായി നിറുത്താറുള്ളത് ഈഴവ സമുദായാംഗത്തെയാണ്. ഇത്തവണ സി.പി.ഐ സ്ഥാനാർത്ഥിയാക്കിയത് നായർ സമുദായാംഗത്തെ. ജില്ലയിൽ ഈഴവ സമുദായത്തിന് അവകാശപ്പെട്ട ഒരു സീറ്റു കൂടി ഇത് നഷ്ടപ്പെടുത്തുമെന്നാണ് ആക്ഷേപം.ഇടതുസർക്കാരിൽ ഭക്ഷ്യമന്ത്രിയെന്ന നിലയിൽ പ്രശംസനീയമായി പ്രവർത്തിച്ചപി.തിലോത്തമനാണ് കഴിഞ്ഞ മൂന്നു തവണയും ചേർത്തലയിൽ നിന്ന് സി.പി.ഐ ടിക്കറ്റിൽജയിച്ചത്. ജനകീയനായ തിലോത്തമനെ മൂന്നു ടേം നിബന്ധനയുടെ പേരിൽ ഒഴിവാക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.സി.പി.എം നേതാവും തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവുമായ പി.എസ് .ജ്യോതിസ് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവച്ച് ചേർത്തലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായത് സി.പി.എമ്മിനെ ഞെട്ടിച്ചു. തന്നെ തദ്ദേശ തിരഞ്ഞെടുപ്പിലും അരൂർ നിയമസഭാ സീറ്റിലും സി.പി.എം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിവച്ച് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായതെന്ന് ജ്യോതിസ് പറഞ്ഞെങ്കിലും, ചേർത്തലയിൽ ഈഴവ സമുദായത്തെ എൽ.ഡി.എഫ് അവഗണിച്ചതിലുള്ള മറ്റു പലരുടെയും അമർഷവും അതിനു കാരണമായതായി പറയുന്നു. ഇടതു മുന്നണി ഘടകകക്ഷിയായ ജനതാദൾ- എസ് മത്സരിക്കുന്ന നാലു സീറ്റിൽ പാലക്കാട്ടെ ചിറ്റൂരിൽ സ്ഥാനാർത്ഥി ഈഴവ സമുദായാംഗമാണ്.

English summary

The CPM, which is contesting 85 seats in the Assembly, has allotted 23 seats to the Hindu backward communities

Leave a Reply

Latest News

പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം,കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും, പൊതുപരിപാടിക്ക് സദ്യ പാടില്ല, പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ,...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം....

More News