Sunday, January 23, 2022

ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആരാകണമെന്ന തർക്കംമൂലം വെള്ളിയാഴ്ച നടന്ന‌ സി.പി.എം. നെടുമ്പാശ്ശേരി ലോക്കൽ സമ്മേളനവും നിർത്തിവച്ചു

Must Read

ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആരാകണമെന്ന തർക്കംമൂലം വെള്ളിയാഴ്ച നടന്ന‌ സി.പി.എം. നെടുമ്പാശ്ശേരി ലോക്കൽ സമ്മേളനവും നിർത്തിവച്ചു. ഇതേ തർക്കംമൂലം മുമ്പ് നിർത്തിവെച്ച സമ്മേളനമാണിത്.

അകപ്പറമ്പ് ആറുസെന്റിലാണ് സമ്മേളനം നടന്നത്. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ലോക്കൽ സെക്രട്ടറി 13 അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. നിലവിലുണ്ടായിരുന്ന 15 അംഗ ലോക്കൽ കമ്മിറ്റിയിൽ നിന്ന് നാലുപേരെ ഒഴിവാക്കിയും പുതിയ രണ്ടുപേരെ ഉൾപ്പെടുത്തിയുമാണ് 13 അംഗ പാനൽ അവതരിപ്പിച്ചത്. സമവായത്തിലൂടെ സമ്മേളനം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ, ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരിക്കാൻ നാലുപേർ രംഗത്തുവന്നു. ഇവരെ പിന്തിരിപ്പിക്കാൻ ജില്ലാ പ്രതിനിധികൾ ഇടപെട്ടെങ്കിലും ഫലിച്ചില്ല. തുടർന്ന് സമ്മേളനം വീണ്ടും നിർത്തിവയ്ക്കാൻ ജില്ലാ പ്രതിനിധികൾ തീരുമാനിക്കുകയായിരുന്നു.

രണ്ടാഴ്ച മുൻപ് തർക്കംമൂലം നിർത്തിവച്ച ചെങ്ങമനാട്, കുന്നുകര ലോക്കൽ സമ്മേളനങ്ങൾ ശനിയാഴ്ച വീണ്ടും നടക്കും.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News