കൊച്ചി∙ കോവിഡ് പശ്ചാത്തലത്തിൽ സമ്മേളനങ്ങൾ മാറ്റേണ്ടെന്ന് സിപിഎം വിലയിരുത്തൽ. സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാലുവരെ കൊച്ചിയിൽ നടത്തും. പാർട്ടി കോൺഗ്രസ് ഏപ്രിലിലും, മാറ്റിവച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി അവസാനവും നടത്തും. ഇതുസംബന്ധിച്ച് ഫെബ്രുവരി 17 മുതൽ 20 വരെ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
ജനുവരി 28, 29, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റുകയായിരുന്നു. ഹൈക്കോടതി വിധിയെത്തുടർന്നു കാസർകോട് ജില്ലാ സമ്മേളനം ഒറ്റ ദിവസത്തിലൊതുക്കാൻ നിർബന്ധിതമായ സിപിഎം, പിന്നീട് തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു