മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകത്തിലെ 25 പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു

0

പാലക്കാ‌ട്: മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകത്തിലെ 25 പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്.

മ​ണ്ണാ​ര്‍​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ ക​ല്ലം​കു​ഴി​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​മാ​യ പ​ള്ള​ത്ത് നൂ​റു​ദീ​ന്‍, കു​ഞ്ഞു​ഹം​സ എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

2013 ന​വം​ബ​റി​ലാ​ണ് സം​ഭ​വം. മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സം​ഘ​മാ​ണ് ഇ​രു​വ​രെ​യും കൊ​ന്ന​ത്. ഇ​വ​രു​ടെ സ​ഹോ​ദ​ര​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. കു​ഞ്ഞു​മു​ഹ​മ്മ​ദാ​ണ് കേ​സി​ലെ നി​ര്‍​ണാ​യ​ക സാ​ക്ഷി.

LEAVE A REPLY

Please enter your comment!
Please enter your name here