Monday, September 27, 2021

ഭാര്യയെ തീ കൊളുത്തിക്കൊന്ന കേസിൽ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു

Must Read

സുൽത്താൻബത്തേരി: ഭാര്യയെ തീ കൊളുത്തിക്കൊന്ന കേസിൽ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണിക്കൃഷ്ണൻ (46) നെയാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഭാര്യ ഷിനി (41) യെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ഉണ്ണിക്കൃഷ്ണൻ വീട്ടിനുള്ളിൽവെച്ച് തീ കൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഷിനി മരിച്ചത്. ഉണ്ണിക്കൃഷ്ണൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഷിനി ആശുപത്രിയിൽവെച്ച് മജിസ്‌ട്രേറ്റിന് മരണമൊഴി നൽകിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണനെ ബുധനാഴ്ച പുലർച്ചെതന്നെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച രാത്രിയോടെ ഉണ്ണിക്കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News