മഥുരയിലെ ഈദ് ഗാഹ് പള്ളി പണിതത് ശ്രീകൃഷ്ണ ജന്മഭൂമിയിലെ പള്ളി പൊളിച്ചാണെന്ന വാദം നിലനിൽക്കുന്നതാണെന്ന് കോടതി

0

മഥുര: മഥുരയിലെ ഈദ് ഗാഹ് പള്ളി പണിതത് ശ്രീകൃഷ്ണ ജന്മഭൂമിയിലെ പള്ളി പൊളിച്ചാണെന്ന വാദം നിലനിൽക്കുന്നതാണെന്ന് കോടതി. ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി മഥുര കോടതി ഫയലിൽ സ്വീകരിച്ചു. നേരത്തെ സിവിൽ കോടതി ഹർജി നിലനിൽക്കില്ലെന്ന് വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ജില്ലാ കോടതിയുടെ ഉത്തരവ്.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തെ ക്ഷേത്ര സമുച്ചയത്തിനോടു ചേർന്ന പള്ളി പൊളിച്ചുനീക്കണമെന്നും 13.37 ഏക്കർ ഭൂമി ക്ഷേത്ര പ്രതിഷ്ഠയുടെ പേരിൽ കൈമാറണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സിവിൽ കോടതി നടപടിക്കെതിരെ സമർപ്പിച്ച അപ്പീൽ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കോടതി ജഡ്​ജി സാധന റാണി താക്കൂർ നവംബർ 18ന്​ ഹരജി പരിഗണിക്കും.

17ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബാണ്‌ ഈദ് ഗാഹ് മസ്ജിദ് പണിതത്. പള്ളി കൃഷ്​ണന്റെ ജന്മസ്ഥലത്താണ്​ നിൽക്കുന്നതെന്നാണ്​ ഹർജിക്കാരുടെ വാദം. പള്ളി നിൽക്കുന്നതുൾപ്പടെയുള്ള 13 ഏക്കർ സ്ഥലവും കാത്​റ കേശവ്​ദേവ്​ ക്ഷേത്രത്തി​െൻറ ഭാഗമാണെന്നും ഇവർ വാദിക്കുന്നു.
ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്തിന് മുകളിലാണ് പള്ളി പണിതതെന്ന് ആരോപിച്ചാണ് ഹർജി. നേരത്തെ ഹർജി, മഥുര സിവിൽ കോടതി തള്ളിയിരുന്നു. എല്ലാ ആരാധനാലയത്തിന്റെയും സ്വഭാവം സ്വാതന്ത്ര്യം ലഭിച്ച സമയത്തുള്ളതുപോലെ നിലനിർത്തണമെന്ന് നിഷ്‌കർഷിക്കുന്ന 1991-ലെ നിയമം ചൂണ്ടിക്കാട്ടി ആയിരുന്നു സിവിൽ കോടതി ഹർജി തള്ളിയത്. ഇതിനെതിരെ നൽകിയ അപ്പീലാണ് ജില്ലാ ജഡ്ജി രാജീവ് ഭാരതി അംഗീകരിച്ചത്. ഇതോടെ ഹർജിയിൽ വിശദമായ വാദം കേൾക്കൽ ഇനി കോടതിയിൽ നടക്കും.

സുന്നി വഖഫ്​ ബോർഡിനേയും സാഹി മസ്​ജിദ്​ ഇദ്​ഗാഹ്​ ട്രസ്​റ്റിനേയും എതിർകക്ഷിയാക്കിയാണ്​ ഹരജി സമർപ്പിച്ചിട്ടുള്ളത്​. അതേസമയം പുറത്ത്​ നിന്നുള്ള ചിലരെത്തി മഥുരയിൽ പ്രശ്​നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പൂജാരിമാരുടെ സംഘടനയായ​ അഖില ഭാരതീയ തീർത്ഥ പുരോഹിത്​ മഹാസഭ പ്രസിഡൻറ്​ മഹേഷ്​ പതക്​ പറഞ്ഞു. പള്ളിയും ക്ഷേത്രവും തമ്മിൽ തർക്കങ്ങളൊന്നും നില നിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here