Friday, July 30, 2021

പീഡന ശ്രമം എതിർത്തതിന് കടയ്ക്കാവൂർ സ്വദേശി വീട്ടമ്മയായ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി

Must Read

പീഡന ശ്രമം എതിർത്തതിന് കടയ്ക്കാവൂർ സ്വദേശി വീട്ടമ്മയായ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി മണികണ്ഠൻ (35) ന് 302 ഐപിസിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും 447 ഐപിസി പ്രകാരം മൂന്ന് മാസം തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.അഞ്ച് ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക ശിക്ഷണ അനുഭവിക്കണം.

തിരുവനന്തപുരം ആറാം അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ശ്രീ കെ എന്‍ അജിത്ത് കുമാർ ആണ് വിധി പ്രസ്താവിച്ചത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസ്സിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. 32 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.49 രേഖകളും 21 തൊണ്ടിമുതലുകളും ഹാജരാക്കി.

പ്രോസിക്യൂഷൻേവണ്ടി അഡ്വ. എം സലാഹുദീന്‍ ഹാജരായി. അഡ്വ. അല്‍താഫായിരുന്നു പ്രതിഭാഗം വക്കീൽ. കടയ്ക്കാവൂർ സിഐ ആയിരുന്ന ജി ബി മുകേഷാണ് ഈ കേസ്സ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News