Saturday, January 16, 2021

പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പതിനൊന്നുകാരനായ മകന്‍; 48കാരനായ പിതാവിനെതിരെ ശാരീരിക അതിക്രമത്തിന് കോടതി പിഴ വിധിച്ചു

Must Read

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം...

ഷാര്‍ജ: ഷാര്‍ജയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പതിനൊന്നുകാരനായ മകന്‍. 48കാരനായ പിതാവിനെതിരെ ശാരീരിക അതിക്രമത്തിന് കോടതി പിഴ വിധിച്ചു.

ഒമ്പത് വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം വേര്‍പിരിഞ്ഞ് താമസിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. വിവാഹമോചനം മുതല്‍ കുട്ടി 42കാരിയായ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ പതിനൊന്ന് വയസ്സ് തികഞ്ഞപ്പോള്‍ കുട്ടിയുടെ സംരക്ഷണ ചുമതല പിതാവിന് കൈമാറി. പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടി ഒരു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിങ് മാളില്‍ പോയി. പുറത്തുപോയ പിതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കണ്ടില്ല. ഇയാള്‍ മകനെ ഫോണ്‍ വിളിച്ച് എവിടെയാണുള്ളതെന്ന് തിരക്കി.

തുടര്‍ന്ന് ഷോപ്പിങ് മാളിലെത്തിയ പിതാവ് മകന്റെ വസ്ത്രത്തില്‍ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റി. വസ്ത്രത്തില്‍ ശക്തിയായ പിടിച്ച് വലിച്ചത് മൂലം കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ വീണിരുന്നതായി ഷാര്‍ജ ക്രിമിനല്‍ കോടതിയിലെ ഔദ്യോഗിക രേഖകളില്‍ പറയുന്നു. ഇതിന് ശേഷം പിതാവ് ശ്വാസംമുട്ടിച്ചതായി കുട്ടി അമ്മയോട് പറഞ്ഞെന്നാണ് വിവരം. ഇതോടെ കുട്ടിയുടെ സംരക്ഷണ ചുമതല തിരികെ കിട്ടാനായി മാതാവ് ശ്രമം തുടങ്ങി. ഇവര്‍ തന്നെയാണ് സംഭവം അധികൃതരെ അറിയിച്ചത്.

വിവരം ലഭിച്ചതോടെ പിതാവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടതോടെ കേസ് കോടതിയിലേക്ക് മാറ്റി. എന്നാല്‍ താന്‍ മകനെ കൊലപ്പെടുത്താന്‍ നോക്കിയിട്ടില്ലെന്നും മകനെ താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും പിതാവ് കോടതിയില്‍ പറഞ്ഞു. പിതാവിന്റെ ഭാഗം കൂടി കേട്ട കോടതി ശാരീരിക അതിക്രമത്തിന് ഇയാള്‍ 5,000 ദിര്‍ഹം പിഴ നല്‍കണമെന്ന് ഉത്തരവിട്ടു. കുട്ടിയെ വീണ്ടും മാതാവിന് വിട്ടുനല്‍കുകയും ചെയ്തു.

English summary

The court fined the 48-year-old father for physical abuse

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട്...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ...

ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല; കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

More News