Thursday, December 2, 2021

മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി ഓഫിസിലെ കസേരകൾ കോടതി ജപ്തി ചെയ്തു

Must Read

മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി ഓഫിസിലെ കസേരകൾ കോടതി ജപ്തി ചെയ്തു. ജീവനക്കാർക്ക് ഇരിപ്പിടമില്ലാതായതോടെ ട്രഷറി ഓഫിസ് പ്രവർത്തനം പ്രതിസന്ധിയിലായി.

പന്തളം തോന്നല്ലൂർ രവിമംഗലത്ത് വീട്ടിൽ ഓമനയമ്മയുടെ വസ്തു കല്ലട ജലസേചന പദ്ധതിക്കായി 25 വർഷം മുൻപ് ഏറ്റെടുത്തതിന്റെ പണം മുഴുവൻ കിട്ടാത്തതിനു ഫയൽ ചെയ്ത കേസിലാണ് നടപടി. കുറച്ചു തുക ലഭിച്ചെങ്കിലും നഷ്ടപരിഹാരം കുറഞ്ഞുപോയെന്നു കാട്ടി പരാതി നൽകിയതിനെത്തുടർന്ന് 76,384.75 രൂപ നൽകണമെന്ന് കോടതി വിധിച്ചു. ഇതു ലഭിക്കാത്തതിനെത്തുടർന്നു നൽകിയ പരാതിയിലാണ് ജപ്തി നടപടി.

സബ് ട്രഷറിയിലെ 10 കസേര, 4 കംപ്യൂട്ടർ എന്നിവ ജപ്തി ചെയ്യാനാണു കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് ഇന്നലെ 11.30 ന് കോടതി ഉദ്യോഗസ്ഥരെത്തി കസേരകൾ ജപ്തി ചെയ്തു. കംപ്യൂട്ടറുകൾ കൊണ്ടുപോയില്ല. കസേരകൾ കൊണ്ടുപോയതോടെ ജീവനക്കാർക്ക് ഇരുന്നു ജോലി ചെയ്യാൻ സൗകര്യം ഇല്ലാതായി. നിന്നുകൊണ്ടാണ് ജീവനക്കാർ ഫയലുകൾ നോക്കിയത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News