നവജാത ശിശുവിന് ദമ്പതികൾ നൽകിയ പേര് ‘ബോർഡർ’ ; അസാധാരണമായ പേരിന് പിന്നിലെ രസകരമായ കാരണം ഇങ്ങനെ..

0

70 ദിവസങ്ങളോളമായി അതിർത്തിയിൽ കുടുങ്ങിയ പാകിസ്താൻ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. ഇന്ത്യ-പാക് അതിർത്തിയിൽ ആയിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന് നൽകിയ പേര് ആണ് വ്യത്യസ്തമായത്. ആൺ കുഞ്ഞിന് ദമ്പതികൾ നൽകിയ പേര് ബോർഡർ എന്നാണ്. ഡിസംബർ രണ്ടിനാണ് സംഭവം. പഞ്ചാബ് പ്രവിശ്യയിലെ രാജൻപുർ സ്വദേശികളായ നിമ്പു ബായ്, ബാലം റാം എന്നീ ദമ്പതികളാണ് കുഞ്ഞിന് അതിർത്തി എന്ന് അർഥം വരുന്ന ബോർഡർ എന്ന് പേരിട്ടത്.

അസാധാരണമായ പേരിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ, ഇന്ത്യ-പാക് അതിർത്തിയിൽ ജനിച്ചതിനാലാണ് കുഞ്ഞിന് അങ്ങനെ പേരിട്ടതെന്ന് ദമ്പതികൾ പറഞ്ഞു. ഇന്ത്യയിലേക്ക് തീർഥാടനത്തിനായി എത്തിയതാണ് ഇവർ. എന്നാൽ ആവശ്യമായ രേഖകളില്ലാത്തതിനാൽ ഇവർക്ക് മടങ്ങാനായില്ല.

ഗ്രാമത്തിലുള്ളവരുടെ സഹായത്താലാണ് ഇവർ ഇവിടെ കഴിയുന്നത്. നിമ്പു ബായിക്ക് പ്രസവരക്ഷ ചെയ്ത് നൽകിയത് പരിസര പ്രദേശങ്ങളിലെ സ്ത്രീകൾ ചേർന്നാണെന്ന് ഭർത്താന് ബാലം റാം പറഞ്ഞതായാണ് റിപ്പോർട്ട്.

Leave a Reply