Thursday, May 13, 2021

കോവിഡ് 19ന്‍റെ രണ്ടാം തരംഗം രൂക്ഷമായതോടെ വിറങ്ങലിച്ച് രാജ്യം

Must Read

ന്യൂഡൽഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗം രൂക്ഷമായതോടെ വിറങ്ങലിച്ച് രാജ്യം. വിവിധ സംസ്ഥാനങ്ങളിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 773 പേരും ഡൽഹിയിൽ 348 േപരും മരിച്ചു.

24 മണിക്കൂറും ശ്​മശാനങ്ങൾക്ക്​ പുറത്ത്​ വാഹനങ്ങളുടെ നീണ്ട നിര കാണാം. കോവിഡ്​ സ്​ഥിരീകരിക്കുന്നതോടെ രോഗികളുടെ ഓക്​സിജൻ അളവ്​ ക്രമാതീതമായി താഴ​ുന്നതോടെയാണ്​ മിക്ക മരണവും. ഓക്​സിജൻ ക്ഷാമവും ​ആശുപത്രികളുടെ അപര്യാപ്​തതയും മരണനിരക്ക്​ ഉയർത്തുന്നുണ്ട്​.

കഴിഞ്ഞദിവസം മഹാരാഷ്​ട്രയിൽ 66,836 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 81.81 ശതമാനമാണ്​ മഹാരാഷ്​ട്രയിലെ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 1.52 ശതമാനവും. നിലവിൽ 6,91,851 പേരാണ്​ ഇവിടെ ചികിത്സയിൽ കഴിയുന്നത്​. 16.53 ശതമാനമാണ്​ സംസ്​ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്​. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ​മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മഹാരാഷ്​ട്ര മുഖ്യമന്ത്രി സംസ്​ഥാനത്തേക്ക്​ കൂടുതൽ ഓക്​സിജനും പ്രതിരോധ മരുന്നുകളും ആവശ്യപ്പെട്ടിരുന്നു.

ഡൽഹിയിലും സമാന സ്​ഥിതിയാണ്​ നേരിടുന്നത്​. ഡൽഹിയിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ്​ കഴിഞ്ഞദിവസം റിപ്പോർട്ട്​ ചെയ്​തത്​. 24,331 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. 32 ശതമാനമാണ്​ ഡൽഹിയിലെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 92,000 പേരാണ്​ ഡൽഹിയിൽ ചികിത്സയിലുള്ളത്​. ഓക്​സിജൻ ക്ഷാമമാണ്​ ഡൽഹിയെ ശ്വാസം മുട്ടിക്കുന്നത്.

English summery

The country was shaken by the second wave of Kovid 19

Leave a Reply

Latest News

യു.എ.ഇയിലേക്ക് യാത്രാവിലക്ക്; എമിഗ്രേഷൻ അധികൃതരുടെ നടപടിയെ ചോദ്യംചെയ്ത് ബി.ആർ. ഷെട്ടി നൽകിയ ഹരജി തള്ളി

ബം​ഗ​ളൂ​രു: യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ എ​മി​​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യെ ചോ​ദ്യം​ചെ​യ്​​ത്​ പ്ര​മു​ഖ വ്യ​വ​സാ​യി ബി.​ആ​ർ. ഷെ​ട്ടി ന​ൽ​കി​യ ഹ​ര​ജി​യി​ൽ വീ​ണ്ടും തി​രി​ച്ച​ടി. ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യു​ടെ സിം​ഗ്​​ൾ...

More News