Wednesday, September 23, 2020

സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ ഇന്ത്യ മറികടക്കുമെന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി;എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി

Must Read

ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കും

മക്ക :ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കുന്നു.നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീര്‍ഥാടകര്‍ക്ക്​​...

ചൈ​നീസ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​നൊരുങ്ങി പാ​കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം...

സർക്കാർ ഓഫീസുകളിൽ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം:ലക്ഷ്യം ഹാജര്‍ നില നൂറുശതമാനമാക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാനാണ് തീരുമാനം. ദുരന്ത നിവാരണ...

ന്യൂഡല്‍ഹി : എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലായിരുന്നു ചടങ്ങ്.

സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ ഇന്ത്യ മറികടക്കുമെന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്‍റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നിൽക്കും.

അതിര്‍ത്തിയിലെ കടന്നാക്രമണത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചൈനയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ സമര സേനാനികള്‍, രാജ്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനുമാണ് ഊന്നൽ നൽകുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കും അതിൽ നിര്‍ണായക സ്ഥാനമുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ എല്ലാ റെക്കോർഡുകളും ഇന്ത്യ മറികടന്നു. പ്രകൃതി ദുരന്തങ്ങൾക്കിടയിലും രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കും.

രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങൾ സംയോജിക്കും. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു. 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. 1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും

വേദിയില്‍ നൂറില്‍ താഴെ മാത്രം അതിഥികളാണ് ഉണ്ടായിരുന്നത്. കസേരകള്‍ ആറടി അകലത്തിലാണ് ക്രമീകരിച്ചത്. പ്രധാനമന്ത്രി കൊവിഡ് പോരാളികള്‍ക്ക് ആദരവ് അറിയിക്കും. സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനെത്തുക.

ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യം ഉണ്ടാവും. മഹാത്മാഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വൈകിട്ട് രാഷ്ട്രപതി നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary

The country on the eve of the 74th Independence Day. Prime Minister Narendra Modi hoisted the national flag at the Red Fort to mark the start of the celebrations. The ceremony was under strict control in the context of Kovid 19.

Leave a Reply

Latest News

ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കും

മക്ക :ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കുന്നു.നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീര്‍ഥാടകര്‍ക്ക്​​...

ചൈ​നീസ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​നൊരുങ്ങി പാ​കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം അ​ന്തി​മ​ഫ​ലം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ത​നു​സ​രി​ച്ചാ​യി​രി​ക്കും ജ​ന​ങ്ങ​ള്‍​ക്ക്...

സർക്കാർ ഓഫീസുകളിൽ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം:ലക്ഷ്യം ഹാജര്‍ നില നൂറുശതമാനമാക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാനാണ് തീരുമാനം. ദുരന്ത നിവാരണ അഥോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്....

ഒമാനിൽ പൊതുഗതാഗതം പുനരാരംഭിക്കുന്നു

മസ്ക്കറ്റ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പൊതുഗതാഗത മേഖലയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ വീണ്ടും ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാനെന്ന് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.ഇന്‍റര്‍സിറ്റി സര്‍വീസുകളായിരിക്കും...

സാലറി കട്ടിന് ജീവനക്കാര്‍ക്ക് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍വച്ച് സർക്കാർ

തിരുവനന്തപുരം: ശബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സാലറി കട്ടിന് ജീവനക്കാര്‍ക്ക് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ഇന്ന് വൈകിട്ടോടെ...

More News