Wednesday, June 16, 2021

കൊറോണ ഭേദമായ ആൾ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Must Read

ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ കൊറോണ ഭേദമായ ആൾ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. 54 കാരനായ മധുസൂധൻ റെഡ്ഡിയാണ് മരിച്ചത്. സരൂർനഗറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.

കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 10 ദിവസങ്ങൾക്ക് മുൻപാണ് റെഡ്ഡി ആശുപത്രിയിൽ ചികിത്സ തേടിയത്. ഇദ്ദേഹത്തിനൊപ്പം ഭാര്യയും മകനും ചികിത്സ തേടിയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഇരുവരെയും കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ കൊറോണ നെഗറ്റീവ് ആകാത്തതിനെ തുടർന്ന് റെഡ്ഡി ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.

ശനിയാഴ്ച നടത്തിയ കൊറോണ പരിശോധനയിൽ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവ് ആയി. തുടർന്ന് ഡിസ്ചാർജ് വാങ്ങി പോകാനായി ബില്ല് ചോദിച്ചു ഒരാൾക്ക് അഞ്ച് ലക്ഷം രൂപ വീതം 15 ലക്ഷത്തിന് മുകളിലായിരുന്നു ബില്ല് വന്നത്. തുടർന്നാണ് അദ്ദേഹം ജീവനൊടുക്കിയത്.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News