Monday, December 6, 2021

സി.ഒ.പി. 26 കാലാവസ്ഥാ ഉച്ചകോടി നാളെ ഗ്ലാസ്ഗോയില്‍ ആരംഭിക്കും

Must Read

സി.ഒ.പി. 26 കാലാവസ്ഥാ ഉച്ചകോടി നാളെ ഗ്ലാസ്ഗോയില്‍ ആരംഭിക്കും. നവംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 120 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കും. ആഗോള താപനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ഉള്ള നിര്‍ണായക പ്രഖ്യാപനങ്ങള്‍ യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും തടയാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാനും പദ്ധതികള്‍ ആവിഷ്കരിക്കാനും ലക്ഷ്യമിട്ടാണ് ഓരോ വര്‍ഷവും കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസ് അഥവാ സി.ഒ.പി സംഘടിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രകൃതിദുരന്തങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗ്ലാസ്ഗോവില്‍ നടക്കുന്ന 26–ാമത് സി.ഒ.പിക്ക് പ്രാധാന്യമേറെയാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ അന്തരീക്ഷത്തിലെ താപനില 1.2 ഡിഗ്രി ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് 1.5 ഡിഗ്രിയില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക എന്ന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍‌ വിഗിരണം നിയന്ത്രിക്കുക മാത്രമാണ് ആഗോളതാപനം കുറയ്ക്കാനുള്ള ഏകമാര്‍ഗം.

ഇക്കാര്യത്തില്‍ നിര്‍ണായക ചുവടുവയ്പ്പായിരുന്നു 2015ല്‍ പാരീസില്‍ നടന്ന സി.ഒ.പി 21ല്‍ ഒപ്പുവച്ച കരാര്‍. കാര്‍ബണ്‍ വിഗിരണത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് 2050 ആവുമ്പോഴേക്കും കാര്‍ബണ്‍ വിഗിരണം പൂര്‍ണമായി ഇല്ലാതാക്കുകയോ പുറന്തള്ളുന്ന കാര്‍ബണ്‍ പൂര്‍ണമായും ആഗിരണം ചെയ്യപ്പടുന്നതിന് വഴിയൊരുക്കുകയോ ചെയ്യുക എന്നതായിരുന്നു പാരീസ് ഉടമ്പടി ലക്ഷ്യമിട്ടത്.

ഇതിനായി ഓരോ രാജ്യങ്ങളും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും പ്രഖ്യാപനം എത്രത്തോളം നടപ്പായെന്നും ഗ്ലാസ്ഗോയിലെ സി.ഒ.പി 26 ചര്‍ച്ച ചെയ്യും. ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ വിശദീകരിക്കും. പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകള്‍ നിര്‍മിക്കാന്‍ വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്നും ഇതിനായി വര്‍ഷം 100 കോടി ഡോളര്‍ സ്വരൂപിക്കണമെന്നും പാരീസ് ഉടമ്പടിയില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത് പ്രായോഗികമായിട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ ഇക്കാര്യം ഉയര്‍ത്തിക്കാട്ടും. ഏറ്റവും കൂടുതല്‍ കാര്‍ബന്‍ പുറന്തള്ളുന്ന ചൈനയുടെ പ്രസിഡന്റ് ഷീ ചിന്‍പിങ് യോഗത്തിലെത്താനിടയില്ലെന്നാണ് സൂചന. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News