Monday, April 12, 2021

ഓട്ടോറിക്ഷകളിലെ, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളെച്ചൊല്ലി,വിവാദം മുറുകുന്നു

Must Read

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ തികക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ തികക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് തോൽപിച്ചാണ് കൊൽക്കത്ത നേട്ടം...

ദേശീയപാതയിൽ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന

മംഗലപുരം (തിരുവനന്തപുരം): ദേശീയപാതയിൽ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജ്വല്ലറികൾക്ക്...

നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്ഥിരീകരിച്ച ഷിഗല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്ഥിരീകരിച്ച ഷിഗല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്‍റെ ലഭ്യതക്കുറവ് രോഗം പടരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ജലലഭ്യത ഉറപ്പാക്കി...

തിരുവനന്തപുരം: ഓട്ടോറിക്ഷകളിലെ, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളെച്ചൊല്ലി,വിവാദം മുറുകുന്നു. മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാണിതെന്ന ആക്ഷേപം ശക്തമായി. ചട്ടലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച്, കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്

ഉറപ്പാണ് എല്‍ഡിഎഫ്, ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പോസ്റ്ററുകളായും ഫ്ളക്സായും ഓട്ടോറിക്ഷകലില്‍ വ്യാപകമായി പതിക്കുകയാണ്. തലസ്ഥാന നഗരത്തില്‍ അഞ്ഞൂറോളം ഓട്ടോറിക്ഷകള്‍ ഈ പരസ്യവാചകവുമായി സവാരി നടത്തുന്നു. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓട്ടോറീക്ഷകളുടെ അഥാവ മുന്‍ഭാഗം മഞ്ഞനിറത്തിലും ബാക്കി ഭാഗം കറുത്തനിറത്തിലുമായിരിക്കണം.

നിരവധി ഓട്ടോറിക്ഷകളുടെ പിറകുവശം മുതല്‍ മുകള്‍ ഭാഗം വരെ ഉറപ്പാണ് എ്ല്‍ഡിഎഫ് പരസ്യവാജകം ചുവപ്പ് പശ്ചാത്തലത്തില്‍ മാറ്റിയിരിക്കുന്നു.സിഐടിയു നേതൃത്വത്തിന്‍റെ നി ര്‍ദ്ദേശപ്രകാരമാണിതെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു ഓട്ടോറിക്ഷകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനായി നിറം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

അനുമതി ലഭിക്കണമെങ്കിൽ ഒരു സ്ക്വയർ സെന്റിമീറ്ററിന് നിശ്ചതിക തുക വച്ച് ഫീസ് ഒടുക്കണം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ പതിച്ച ഓട്ടോറികഷകളൊന്നും ഇത്തരത്തില്‍ ഫീസടച്ച് അനുമതി തേടിയിട്ടില്ല.

രാഷ്ട്രീയ നേതൃത്വത്തിന്‍റെ അപ്രീതി ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉഫദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

English summary

The controversy is compounded by the LDF election campaign posters in autorickshaws

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News