Monday, July 26, 2021

പാൽച്ചുരം റോഡിൽനിന്ന് കണ്ടെയ്നർ ലോറി തെന്നിമാറി

Must Read

തലപ്പുഴ: പാൽച്ചുരം റോഡിൽനിന്ന് കണ്ടെയ്നർ ലോറി തെന്നിമാറി. പാൽച്ചുരത്തിലെ ആശ്രമം വളവിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലോറി അപകടത്തിൽപ്പെട്ടത്.

ഹൈദരാബാദിൽ നിന്ന് മാനന്തവാടിവഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് മദ്യം കൊണ്ടു പോകുകയായിരുന്ന ലോറിയാണ് റോഡരികിലേക്ക് തെന്നിമാറിയത്. ലോറിയുടെ പകുതിയിലേറെ ഭാഗം റോഡരികിലെ കാട്ടിലേക്ക് തെന്നിമാറി മൺതിട്ടയിൽ ഇടിച്ചുനിന്നു. ഇതിനു താഴെ വലിയ കൊക്കയാണ്.

ലോറി ഡ്രൈവർ ഹൈദരാബാദ് സ്വദേശി കിരൺ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News