Sunday, September 26, 2021

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഉൾപ്പെടെ 31 എംഎൽഎമാർ രംഗത്തുവന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു

Must Read

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഉൾപ്പെടെ 31 എംഎൽഎമാർ രംഗത്തുവന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്ത് ബാജ്വയുടെ നേതൃത്വത്തിൽ അഞ്ചു മന്ത്രിമാർ ഉൾപ്പെടെ 31 എംഎൽഎമാരാണ് അമരീന്ദർ സിംഗിനെതിരേ രംഗത്തെത്തിയത്.

ഇ​തി​നു പി​ന്നി​ൽ ക​ളി​ക്കു​ന്ന​ത് പ​ഞ്ചാ​ബ് പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മറ്റി അ​ധ്യ​ക്ഷ​നും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വാ​ണെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് ആ​രോ​പി​ക്കു​ന്പോ​ൾ പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കു​മെ​ന്ന ആ​ലോ​ച​ന കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​ശ്ന​ത്തി​ൽ സോ​ണി​യ ഗാ​ന്ധി ഇ​ട​പെ​ട​ണ​മെ​ന്ന് എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള സി​ദ്ദു​വി​ന്‍റെ മോ​ഹ​മാ​ണ് എ​ല്ലാ​ത്തി​നും പി​ന്നി​ലെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് ക്യാ​ന്പ് ആ​രോ​പി​ക്കു​ന്പോ​ൾ അ​മ​രീ​ന്ദ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​തു​ട​ർ​ന്നാ​ൽ തു​ട​ർ​ഭ​ര​ണം കി​ട്ടി​ല്ലെ​ന്ന് വി​മ​ത സ്വ​രം ഉ​യ​ർ​ത്തി​യ​വ​രും പ​റ​യു​ന്നു.

പഞ്ചാബ് ഭരണത്തിൽ ന​വ്ജ്യോ​ത് സിം​ഗ്-​അ​മ​രീ​ന്ദ​ർ സിം​ഗ് പോ​ര് മു​ന്പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മറ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​ക്കി​യാ​ണ് ന​വ്ജ്യോ​ത് സിം​ഗി​നെ കോ​ൺ​ഗ്ര​സ് അ​നു​ന​യി​പ്പി​ച്ച​ത്.

അ​മ​രീ​ന്ദ​ര്‍ സിം​ഗി​ന്‍റെ പ്ര​ക​ട​നം മോ​ശ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ലെ​ന്നും എ​തി​ര്‍​പ്പു​യ​ര്‍​ത്തു​ന്ന നേ​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. മുഖ്യമന്ത്രിയാകാൻ അ​നാ​വ​ശ്യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കാ​നു​ള്ള സി​ദ്ദു​വി​ന്‍റെ നീ​ക്ക​മാ​ണ് ഇ​തെ​ന്നാ​ണ് അ​മ​രീ​ന്ദ​ര്‍ ക്യാ​മ്പി​ന്‍റെ ആ​രോ​പ​ണം. വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ര​ഹ​സ്യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

117 അം​ഗ പ​ഞ്ചാ​ബ് നി​യ​മ​സ​ഭ​യി​ൽ 77 സീ​റ്റാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. ആം​ആ​ദ്മി പാ​ർ​ട്ടി​ക്ക് 20 ഉം ​അ​കാ​ലി​ദ​ളി​ന് 15 സീ​റ്റും ഉ​ണ്ട്. പ​ഞ്ചാ​ബ് പി​ടി​ക്കാ​ൻ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ ആം​ആ​ദ്മി പാ​ര്‍​ട്ടി ശ​ക്ത​മാ​ക്കു​മ്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി. ഇതോടെ ആംആദ്മി ക്യാന്പ് കൂടുതൽ ആത്മവിശ്വാസത്തിലാണ്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News