Tuesday, October 26, 2021

കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ്, സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി ഞെട്ടിക്കുന്നത്

Must Read

അഞ്ചല്‍: കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ്, സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി ഞെട്ടിക്കുന്നത്. ഒരാഴ്ചത്തെ തെളിവെടുപ്പിനു ശേഷം പ്രതികളെ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി​ക​ള്‍ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ല്‍ ന​ട​ത്തി​യ​ത്. സൂ​ര​ജിനുസു​രേ​ഷ് പാ​മ്പി​നെ ന​ല്‍​കി​യ​ത് ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്ത​ാനാ​ണ് എ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് ഇ​തി​ല്‍ പ്ര​ധാ​നം.

അറിഞ്ഞുകൊണ്ട്

ര​ണ്ടു​ത​വ​ണ​യും പാ​മ്പി​നെ ന​ല്‍​കി​യ​പ്പോ​ഴും സു​രേ​ഷി​ന് വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നു സൂരജ് പറഞ്ഞു. ത​ന്‍റെ സ​ങ്ക​ല്‍​പ്പ​ത്തി​ലെ ഭാ​ര്യ​യാ​കാ​ന്‍ ഉ​ത്ര​യ്ക്കു കഴിഞ്ഞിരുന്നില്ലെന്നായിരുന്നു സൂരജിന്‍റെ വാദം. വി​വാ​ഹ മോ​ച​നം ന​ട​ത്തി​യാ​ല്‍ സ്വ​ത്തു​ക്ക​ളും കു​ഞ്ഞിനെ​യും ന​ഷ്ട​മാ​കും. അ​ങ്ങ​നെ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ആ​സൂ​ത്രി​ത​മാ​യി കൊ​ല ന​ട​ത്തി​യ​തെ​ന്നും സൂ​ര​ജ് വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, കേ​സി​ല്‍ ര​ണ്ടാം​പ്ര​തി​യാ​യ സു​രേ​ഷി​നെ​തി​രെ ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് തെ​ളി​വെ​ടു​പ്പി​നി​ട​യി​ല്‍ വ​നം ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ല​യെ​ക്കുറി​ച്ചു സു​രേ​ഷി​നു വ്യ​ക്ത​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നു. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച പാ​മ്പി​ന്‍റെ പ​ടം തെ​ളി​വെ​ടു​പ്പി​നി​ടെ വ​ന​പാ​ല​ക​ര്‍ ക​ണ്ടെ​ടു​ത്തി​യിരുന്നു.

ലഹരിക്കായി പാന്പ്

വി​വി​ധ​യി​ട​ങ്ങ​ളി​ല്‍നി​ന്നു പാ​മ്പു​ക​ളെ പി​ടി​കൂ​ടു​ന്ന സു​രേ​ഷ് ഇ​തി​ന്‍റെ ഇ​നം ശേ​ഖ​രി​ച്ചു വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നു. ഒ​പ്പം മൂ​ര്‍​ഖ​ന്‍ പാ​മ്പു​ക​ളു​ടെ മു​ട്ട വി​രി​യി​ച്ച് കു​ഞ്ഞു​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു ല​ഹ​രി​ക്കാ​യി മ​നു​ഷ്യ​രു​ടെ നാ​ക്കി​ല്‍ കൊ​ത്തി​ക്കു​ന്ന ഇ​ട​പാ​ടും സു​രേ​ഷി​ന് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്തു​ലുക​ളും വ​നം വ​കു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്.

ഒ​രു ​ത​വ​ണ ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്യു​ന്ന​തി​നു പ​തി​ന​യ്യാ​യി​രം രൂ​പ​വ​രെ സു​രേ​ഷി​നു ല​ഭി​ക്കാ​റു​ണ്ട​ന്നും വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ത​ന്നെ ഉ​ത്ര കൊ​ല്ല​പ്പെ​ട്ട മു​റി​ക്കു​ള്ളി​ല്‍ മൂ​ര്‍​ഖ​ന്‍ ത​നി​യെ എ​ത്തി​ല്ലെ​ന്നു വി​ദ​ഗ്ധ സ​മി​തി ക​ണ്ടെ​ത്തിയിരുന്നു.

അ​ഞ്ച​ടി നീ​ള​മു​ള്ള മൂ​ര്‍​ഖ​ന്‍ ഒ​രി​ക്ക​ലും ശീ​തീ​ക​ര​ണ സം​വി​ധാ​നം ഉ​ള്ള മു​റി​യി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നും അ​ടൂ​രി​ലെ വീ​ട്ടി​ലെ ര​ണ്ടാം നി​ല​യി​ല്‍ അ​ണ​ലി ഇ​ഴ​ഞ്ഞ് എ​ത്താ​ന്‍ യാ​തൊ​രു​വി​ധ സാ​ധ്യ​ത​യു​മി​ല്ലെ​ന്നു​മാ​ണ് എ​ട്ടം​ഗ വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News