Thursday, September 24, 2020

വിമാനത്താവള ലേലത്തിന് സംസ്ഥാന സർക്കാർ നിയമസഹായം തേടിയത് സി.ബി.ഐ കേസിൽ നിയമ നടപടികൾ നേരിടുന്ന സ്ഥാപനം

Must Read

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​....

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ്...

തിരുവനന്തപുരം: വിമാനത്താവള ലേലത്തിന് സംസ്ഥാന സർക്കാർ നിയമസഹായം തേടിയത് സി.ബി.ഐ കേസിൽ നിയമ നടപടികൾ നേരിടുന്ന സ്ഥാപനം.
സംസ്ഥാന സർക്കാർ നിയമസഹായം തേടിയ സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനി നീരവ് മോദി കേസിലാണ് ഉൾപ്പെട്ടത്. കേസിലെ നിർണായക തെളിവുകളായ പണമിടപാട് രേഖകൾ മറച്ചുവെച്ച കുറ്റത്തിന് സിബിഐ നടപടി നേരിട്ട സ്ഥാപനമാണ് മംഗൾദാസ്. ഈ കേസിൽ നിയമനടപടികൾ തുടരുന്നിതിനിടെയാണ് കേരളം ഇവരെ കൺസൽട്ടൻസി ഏൽപ്പിച്ചത്.

വിവാദ വ്യവസായിയ നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ തെളിവുകൾ മറച്ചുവയ്ക്കുന്നതിന് അമർചന്ദ് മംഗൾദാസ് എന്ന നിയമസ്ഥാപനം സഹായിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ. 2018 ൽ 13, 570 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നതിന് മുമ്പ് ബാങ്ക് രേഖകളെല്ലാം, നീരവ് മോദി അമർചന്ദ് മംഗൾദാസിന് കൈമാറിയെന്നായിരുന്നു സിബിഐ കണ്ടെത്തൽ.

2018 മാർച്ചിൽ അമർചന്ദ് മംഗൾദാസിന്റെ മുംബൈ ഓഫീസിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകൾ അടക്കം അറുപത് പെട്ടികൾ സിബിഐ കണ്ടെടുത്തു. 24,000ൽ അധികം പേജുകളാണ് അന്ന് സിബിഐ പിടിച്ചെടുത്തത്. കുറ്റകൃത്യം തെളിയിക്കുന്ന നിർണായക തെളിവ് മറച്ചുവയ്ക്കുന്നതിന് അമർചന്ദ് മംഗൾദാസ് സഹായം നൽകിയെന്നായിരുന്നു കുറ്റപത്രത്തിൽ സിബിഐ പറഞ്ഞിരുന്നത്. പിഎൻബി തട്ടിപ്പ് കേസിൽ അമർചന്ദ് മംഗൾദാസായിരുന്നില്ല നീരവ് മോദിയുടെ അഭിഭാഷകർ. അതിനാൽ തന്നെ നിയമപരിരക്ഷയ്ക്ക് അവകാശമില്ലെന്നായിരുന്നു സിബിഐ വാദം.

രേഖകൾ സൂക്ഷിക്കുന്നതിന് 2.12 കോടി രൂപ ഫീസായി നൽകിയെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഈ തുക നിക്ഷേപിച്ച ബാങ്ക് അകൌണ്ട് സിബിഐ മരവിപ്പിച്ചു. എന്നാൽ 2019 ൽ സി അകൌണ്ട് മരവിപ്പിച്ച നടപടി ബിഐ സ്പെഷ്യൽ കോടതി റദ്ദ് ചെയ്തു. ഇങ്ങനെ രാജ്യം തന്നെ ‌ഞെട്ടിയ തട്ടിപ്പിൽ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് 2018 ഡിസബംറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിന്റെ നിയമസഹായം കേരളം തേടിയത്. ചീഫ് സെക്രട്ടറിയും, ധന-ഗതാഗത സെക്രട്ടറിമാരും ഉൾപ്പെട്ട സമിതിയാണ് മംഗൾദാസ് കമ്പനിയെ നിർദ്ദേശിച്ചത്.

English summary

The company, which is facing legal action in the CBI case, has sought legal help from the state government for the airport auction

Leave a Reply

Latest News

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ...

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളന്റിനില്‍...

അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് താപ്‌സി പന്നു

ഡൽഹി :സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ പീഡന ആരോപണത്തില്‍ പ്രതികരണവുമായി താപ്‌സി പന്നു. തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച്‌ പോലും അനുരാഗ് മോശം പറയാറില്ലെന്ന് തപ്‌സി പറയുന്നത്. എന്നാല്‍ അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍...

രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന പേരറിവാളന്‍്റെ അപേക്ഷ നേരത്തെ തമിഴ്നാട് സര്‍ക്കാര്‍...

More News