Saturday, March 6, 2021

ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച സിംഗിൾ-ഡോസ് കോവിഡ് വാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച സിംഗിൾ-ഡോസ് കോവിഡ് വാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വാക്സിൻ മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവർത്തകരിലാണ് പരീക്ഷിച്ചത്.

വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ത കൊറോണ വൈറസ് വകഭേദങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ളവരിൽ വാക്സിൻ 66% ഫലപ്രദമായിരുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കയിൽ വാക്സിൻ 72 ശതമാനവും ലാറ്റിനമേരിക്കയിൽ 66 ശതമാനവും ദക്ഷിണാഫ്രിക്കയിൽ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.

അമേരിക്കയിൽ നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്ന ഫൈസർ, മൊഡേണ കോവിഡ് വാക്സിനുകളേക്കാൾ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നൽകിയാൽ മതി എന്നതാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിനെ വ്യത്യസ്തമാക്കുന്നത്. ഈ വാക്സിന് അമേരിക്കയിൽ അംഗീകാരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ അമേരിക്കയിൽ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി ഇത് മാറും.

English summary

The company said in a statement that the single-dose Covid vaccine, developed by Johnson & Johnson, was 66 percent effective in the third phase of clinical trials.

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News