Thursday, September 24, 2020

സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി

Must Read

മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത് . ഭർത്താവ് ഷിൻസാദിനെ പൊലീസ്...

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും...

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ നിരത്തുകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കോവിഡിന്റെ ഒപ്പം ജീവിതവും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട. എന്നാല്‍ ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ജാഗ്രതയില്‍ ഒരു തരത്തിലുളള വീട്ടുവീഴ്ചയും വരുത്തരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പരിശോധനയില്‍ രോഗികളാകുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എട്ടു ശതമാനത്തിന് മുകളിലാണ് പോസിറ്റീവിറ്റി നിരക്ക്. ഇത് അഞ്ചു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നില്ല. എങ്കിലും കഴിഞ്ഞമാസമാണ് മൊത്തം കോവിഡ് കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റില്‍ പ്രതിദിനം പതിനായിരത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ രീതിയില്‍ വര്‍ധിച്ചില്ല. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1950 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 10 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary

The CM said that the next two weeks will be crucial in the defense of Kovid in the state

Leave a Reply

Latest News

മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത് . ഭർത്താവ് ഷിൻസാദിനെ പൊലീസ്...

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കും ഈ വിജ്ഞാപന പ്രകാരം...

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാക്കള്‍ക്ക് 1 ദശലക്ഷം ക്രൗണ്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ...

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളന്റിനില്‍...

More News