Thursday, January 27, 2022

കടുവയ്ക്ക് ഭക്ഷണം നൽകുന്നതിനിടെ ശുചീകരണ ജോലിക്കാരന്റെ കൈപ്പത്തി കടിച്ചെടുത്തു; കടുവയെ വെടിവെച്ചുകൊന്ന് സുരക്ഷാ ജീവനക്കാർ; കൈ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നു

Must Read

കടുവയ്ക്ക് ഭക്ഷണം നൽകുന്നതിനിടെ ശുചീകരണ ജോലിക്കാരന്റെ കൈപ്പത്തി കടിച്ചെടുത്ത കടുവയെ സുരക്ഷാ ജീവനക്കാർ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള നേപ്പിൾസ് മൃഗശാലയിലാണ് സംഭവം. നാലു വയസ്സ് പ്രായമുള്ള മലായൻ കടുവയാണ് വെടിയേറ്റു ചത്തത്. ജീവനക്കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടുവയുടെ വായിൽനിന്നും കിട്ടിയ കൈ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ നടന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ശുചീകരണ ജോലിക്കിടെ, ഒരു ജീവനക്കാരൻ കടുവയ്ക്ക് അനധികൃതമായി ഭക്ഷണം നൽകാൻ ശ്രമിച്ചതായിരുന്നു. ഇതിനിടെ ഇയാൾ അറിയാതെ കടുവക്കൂട്ടിൽ കൈവെച്ചു പോയി. തുടർന്ന് കടുവ ഒറ്റച്ചാട്ടത്തിന് ഇയാളുടെ കൈപ്പത്തി കടിച്ചെടുത്തു. നിലവിളിച്ചുകൊണ്ട് പുറത്തേക്ക് തെറിച്ചുവീണ ജീവനക്കാരൻ പിടഞ്ഞുകൊണ്ടിരിക്കെ സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചു.വിവരമറിഞ്ഞ് മൃഗശാലയിലേക്ക് കുതിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് കടുവയുടെ വായിൽ ഇയാളുടെ കൈപ്പത്തി ഇരിക്കുന്നതാണ്.

തുടർന്ന് മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരം കടുവയ വെടിവെച്ചു കൊല്ലുകയായിരുന്നു.കടുവയുടെ വായിൽനിന്നും കൈപ്പത്തി എടുത്ത പൊലീസ് ഉദ്യോഗസ്ഥർ അവ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ അതിനു മുമ്പേ ആശുപത്രിയിൽ എത്തിച്ചിരുന്നു.സ്വകാര്യ സ്ഥാപനത്തിൽനിന്നും മൃഗശാലയിൽ ശുചീകരണ ജോലിക്കായി വന്നതായിരുന്നു 20-വയസ്സുകാരനായ ജീവനക്കാരൻ. ഇവിടെ പുതിയ ആളായതിനാൽ, അബദ്ധത്തിൽ കടുവയ്ക്ക് ഭക്ഷണം നൽകാൻ ശ്രമിച്ചതായിരുന്നുവെന്ന് പറയുന്നു. ഇയാളുടെ ജോലിയുടെ പരിധിയിൽ വരുന്നതല്ല കടുവക്കൂട്.

എന്നാൽ, കൗതുകത്തിന് ഇയാൾ കടുവയുടെ കൂട്ടിനടുത്തു ചെന്ന് ആരും കാണാതെ ഭക്ഷണം നൽകാൻ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ്, കൈ ശ്രദ്ധയിൽ പെട്ട കടുവ കൈപ്പത്തി കടിച്ചെടുത്തത്.വംശനാശം സംഭവിച്ച ഇനത്തിൽ പെട്ടതാണ് മലായൻ കടുവകൾ. സിയാറ്റിലിലെ ഒരു മൃഗശാലയിൽനിന്നും രണ്ടു വർഷം മുമ്പാണ് ഈ കടുവയെ നേപ്പിൾസ് മൃഗശാലയിൽ കൊണ്ടുവന്നത്. ഇക്കോ എന്നു പേരിട്ട കടുവ കാഴ്ചക്കാരുടെ ഓമനയായിരുന്നു.കടുവയുടെ വായിൽനിന്നും കൈപ്പത്തി തിരിച്ചുകിട്ടാൻ സാദ്ധ്യതയില്ലാത്തതിനെ തുടർന്നാണ് വെടിവെച്ചത് എന്ന് പൊലീസ് അധികൃതർ അറിയിച്ചു. തുടർന്ന് വെറ്ററിനറി സർജനെ വരുത്തി മയക്കുവെടി വെച്ച് ചികിൽസ നടത്താൻ ശ്രമം നടന്നുവെങ്കിലും കടുവ വൈകാതെ ചത്തു. സംഭവത്തെക്കുറിച്ച് വനംവന്യജീവി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News