Friday, April 16, 2021

താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം

Must Read

കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ഇൻഡോർ: കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരു മെഡിക്കൽ ഷോപ്പ് ഉടമയും മെഡിക്കൽ റെപ്രസന്‍റേറ്റീവും ഉൾപ്പെടുന്നു. കോ​വി​ഡ്...

ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന ആനയെ ഉപദ്രവിച്ച ഒന്നാം പ്രതി കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാൾ മഹാവിഷ്ണു...

എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി. കേസെടുത്തവർക്കെതിരെ ബദൽ കേസെടുക്കാനുള്ള നീക്കം...

ബെംഗളൂരു ∙ താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം. ബെന്നാർ‌ഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. പിടികൂടാൻ ഉടൻ ഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 5.20നു പുലി പാർക്കിങ്ങിലേക്കു കയറുന്നതും 6നു പുറത്തേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഹുളിമാവ് തടാകത്തോടു ചേർന്നുള്ള ബേഗൂർ, കൊപ്പ മേഖലകളിലുള്ളവരാണു പുലി ഭീതിയിൽ കഴിയുന്നത്. ബെംഗളൂരു നഗരമധ്യത്തിൽ നിന്ന് 20 കിലോമീറ്ററേ ഇവിടേക്കുള്ളു. ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള മേഖലയിലാണു പുലിയെ കണ്ടത്. നഗരത്തിൽ തന്നെയുള്ള മാറത്തഹള്ളിയിലെ സ്കൂളിൽ 2016ൽ പുലിയിറങ്ങിയിരുന്നു. പിടിക്കാൻ ശ്രമിച്ച വനം ജീവനക്കാരനെ അന്നു പുലി ആക്രമിക്കുകയും ചെയ്തു. വനമേഖലയിൽ നിന്ന് ആനകളിറങ്ങുന്ന സംഭവങ്ങളും പതിവാണ്.

English summary

The city of Bangalore is shocked to see a leopard in the parking lot of a residential complex

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News